‘ഇ​തൊ​ന്നും ഒ​രു സ്ത്രീ​യോ​ടു  കാ​ണി​ക്കേ​ണ്ട മ​ര്യാ​ദ​യ​ല്ല’; ഞാ​ൻ പ​രാ​തി​പ്പെ​ടു​ന്നി​ല്ല; വേദിയിൽ നേരിട്ട ദുരനുഭവത്തെക്കുറിച്ച് അപർണയുടെ പ്രതികരണം ശ്രദ്ധേയം


കൊ​ച്ചി: എ​റ​ണാ​കു​ളം ലോ ​കോ​ള​ജി​ൽ‌ ഒ​രു വി​ദ്യാ​ർ​ഥി​യി​ൽ​നി​ന്നു​ണ്ടാ​യ മോ​ശം പെ​രു​മാ​റ്റം വേ​ദ​നി​പ്പി​ച്ച​താ​യി ന​ടി അ​പ​ർ​ണ ബാ​ല​മു​ര​ളി.

പു​തി​യ സി​നി​മ​യു​ടെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക്കെ​ത്തി​യ​പ്പോ​ൾ വേ​ദി​യി​ൽ ക​യ​റി​യ വി​ദ്യാ​ർ​ഥി കൈ​യി​ൽ പി​ടി​ച്ച് എ​ഴു​ന്നേ​ൽ​പ്പി​ക്കു​ക​യും തോ​ളി​ൽ കൈ​യി​ട്ട് സെ​ൽ​ഫി​യെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തെ​ക്കു​റി​ച്ചു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​പ​ർ​ണ.

ഒ​രു സ്ത്രീ​യു​ടെ സ​മ്മ​തം ചോ​ദി​ക്കാ​തെ അ​വ​രു​ടെ ദേ​ഹ​ത്തു കൈ​വ​യ്ക്കു​ന്ന​തു ശ​രി​യ​ല്ലെ​ന്ന് ഒ​രു ലോ ​കോ​ള​ജ് വി​ദ്യാ​ർ​ഥി മ​ന​സി​ലാ​ക്കി​യി​ല്ലെ​ന്ന​തു ഗു​രു​ത​ര​മാ​ണ്.

കൈ​യി​ൽ പി​ടി​ച്ച് എ​ഴു​ന്നേ​ൽ​പി​ച്ച​തു​ത​ന്നെ ശ​രി​യ​ല്ല. പി​ന്നീ​ടാ​ണു കൈ ​തോ​ളി​ൽ​വ​ച്ചു ചേ​ർ​ത്തു​നി​ർ​ത്താ​ൻ നോ​ക്കി​യ​ത്. ഇ​തൊ​ന്നും ഒ​രു സ്ത്രീ​യോ​ടു കാ​ണി​ക്കേ​ണ്ട മ​ര്യാ​ദ​യ​ല്ല.

ഞാ​ൻ പ​രാ​തി​പ്പെ​ടു​ന്നി​ല്ല. പി​ന്നാ​ലെ പോ​കാ​ൻ സ​മ​യ​മി​ല്ലെ​ന്ന​താ​ണു കാ​ര​ണം.എ​ന്‍റെ എ​തി​ർ​പ്പു​ത​ന്നെ​യാ​ണ് ഇ​പ്പോ​ഴ​ത്തെ മ​റു​പ​ടി -അ​പ​ർ​ണ പ​റ​ഞ്ഞു.

സം​ഘാ​ട​ക​രോ​ടു പ​രി​ഭ​വ​മി​ല്ലെ​ന്നും സം​ഭ​വം ന​ട​ന്ന ഉ​ട​നെ​യും പി​ന്നീ​ടും അ​വ​ർ ഖേ​ദം അ​റി​യി​ച്ച​താ​യും അ​പ​ർ​ണ പ​റ​ഞ്ഞു. അ​പ​ർ​ണ​യോ​ടു വി​ദ്യാ​ർ​ഥി മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​ൽ ലോ ​കോ​ള​ജ് യൂ​ണി​യ​ൻ സം​ഭ​വ​സ​മ​യ​ത്തു ത​ന്നെ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

Related posts

Leave a Comment