സ്വ​കാ​ര്യ ബ​സു​ക​ളു​ടെ ചീ​റി​പ്പാ​യ​ൽ; അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ സ്വ​കാ​ര്യ ബ​സ് സ്പീ​ഡ് ബ്രേ​ക്ക​ർ ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു


ഉ​രു​വ​ച്ചാ​ൽ: വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ റോ​ഡി​ൽ സ്ഥാ​പി​ച്ച സ്പീ​ഡ് ബ്രേ​ക്ക​ർ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച് സ്വ​കാ​ര്യ ബ​സു​ക​ളു​ടെ ചീ​റി​പ്പാ​യ​ൽ.

സ്പീ​ഡ് ബ്രേ​ക്ക​ർ ഇ​ടി​ച്ച് തെ​റി​പ്പി​ച്ച ബ​സ് ഡ്രൈ​വ​റു​ടെ പേ​രി​ൽ മ​ട്ട​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. ഉ​രു​വ​ച്ചാ​ൽ ഐ​എം​സി ആ​ശു​പ​ത്രി​ക്ക് മു​ന്നി​ലെ സ്പീ​ഡ് ബ്രേ​ക്ക​ർ ബോ​ർ​ഡാ​ണ് അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ബ​സ് ഇ​ടി​ച്ച് തെ​റി​പ്പി​ച്ച​ത്. 

ത​ല​ശേ​രി​യി​ൽ നി​ന്ന് ഇ​രി​ട്ടി ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ണ ബ​സാ​ണ് അ​മി​ത വേ​ഗ​ത്തിലെ​ത്തി ബോ​ർ​ഡ് ഇ​ടി​ച്ചു തെ​റി​പ്പി​ച്ച​ത്. ദൃ​ശ്യം ടൗ​ണി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​രു​ന്നു.

ഇ​ത് മ​ട്ട​ന്നൂ​ർ പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ മ​ട്ട​ന്നൂ​ർ സി​ഐ എം. ​കൃ​ഷ്ണ​ൻ ബ​സ് ഡ്രൈ​വ​റു​ടെ പേ​രി​ൽ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഉ​രു​വ​ച്ചാ​ലി​ൽ വാ​ഹ​നാ​പ​ക​ടം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ടു​ത്തി​ടെ മ​ട്ട​ന്നൂ​ർ പോ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ്പീ​ഡ് ബ്രേ​ക്ക​ർ സ്ഥാ​പി​ച്ച​ത്.

ചീ​റി​പ്പാ​ഞ്ഞെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗ​ത കു​റ​ച്ച് അ​പ​ക​ടം ഇ​ല്ലാ​താ​ക്കാ​നാ​ണ് ടൗ​ണി​ൽ ബ്രേ​ക്ക​ർ സ്ഥാ​പി​ച്ച​ത്.നി​യ​മം ലം​ഘി​ച്ച് ഓ​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment