ഇന്ത്യന്‍ ജനതയ്ക്ക് അഭിമാന നിമിഷം! ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന് ആദരവര്‍പ്പിച്ച് സ്വിറ്റ്‌സര്‍ലന്‍ഡ്

ഇന്ത്യയുടെ അഭിമാനമായ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന് ആദരവുമായി സ്വിറ്റ്‌സര്‍ലന്‍ഡ്. മേയ് 26 ദേശീയ ശാസ്ത്ര ദിനമായി സ്വിറ്റ്‌സര്‍ലന്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നു. ഡോ. എപിജെ അബ്ദുള്‍ കലാമിനോടുള്ള ആദരമായിട്ടാണ് സ്വിസ് സര്‍ക്കാര്‍ ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇന്ത്യന്‍ ശാസ്ത്രഞ്ജര്‍ക്കും ഇത് അഭിമാനകരമാണ്.

ഇന്ത്യന്‍ രാഷ്ട്രപതിയായിരുന്ന സമയത്ത് അദ്ദേഹം സ്വിറ്റ്‌സര്‍ലന്‍ഡ് സന്ദര്‍ശിച്ചിരുന്നു. മുപ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ രാഷ്ട്രപതി സ്വിറ്റ്‌സര്‍ലന്‍ഡ് സന്ദര്‍ശിച്ചത്. 2006ല്‍ ജനീവയിലെത്തിയ അബ്ദുള്‍കലാമിന് ഹൃദ്യമായ സ്വീകരണമാണ് അന്ന് ലഭിച്ചത്. ബഹുമുഖ പ്രതിഭയായിരുന്ന അബ്ദുള്‍ കലാമിനുള്ള ആദരവായാണ് സ്വിസ് സര്‍ക്കാര്‍ അബ്ദുള്‍ കലാമിന് ആദരവര്‍പ്പിച്ചിരിക്കുന്നത്.

Related posts