വരട്ടയാർ തടയണയിൽ മാലിന്യ നിക്ഷേപം പതിവാകുന്നു;  മേ​നോ​ൻ​പാ​റ പാ​ല​ത്തി​ൽ സോ​ളാ​ർ ലാ​മ്പ്, കാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ണം

കൊ​ഴി​ഞ്ഞാന്പാ​റ: മേ​നോ​ൻ​പാ​റ പു​ഴ​പ്പാ​ല​ത്തി​നു താ​ഴെ​യു​ള്ള വ​ര​ട്ടയാ​ർ ത​ട​യ​ണ വെ​ള്ള​ത്തി​ൽ രാ​ത്രി​സ​മ​യ​ങ്ങ​ളി​ൽ മാം​സാ​വ​ശി​ഷ്ടം ഉ​ൾ​പ്പെ​ടെ മാ​ലി​ന്യം നി​ക്ഷേ​ചി​ക്കു​ന്ന​താ​യി പ​രാ​തി. ത​ട​യ​ണ​യി​ൽ കെ​ട്ടി​നി​ല്ക്കു​ന്ന വെ​ള്ളം സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ളം ല​ഭി​ക്കു​ന്ന​ത്.

ത​ട​യ​ണ വെ​ള്ളം മ​ലി​ന​മാ​യാ​ൽ അ​ടു​ത്ത മൂ​ന്നു​മാ​സ​ങ്ങ​ൾ ക​ടു​ത്ത കു​ടി​വെ​ള്ള​ക്ഷാ​മം ഉ​ണ്ടാ​വു​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക. നി​ല​വി​ൽ മേ​നോ​ൻ​പാ​റ പാ​ല​ത്തി​നി​രു​വ​ശ​ത്തും മാ​ലി​ന്യം കു​മി​ഞ്ഞു കി​ട​പ്പാ​ണ്. മാം​സാ​വ​ശി​ഷ്ടം ഭ​ക്ഷി​ക്കാ​നെ​ത്തു​ന്ന തെ​രു​വു​നാ​യ്ക്ക​ൾ കാ​ൽ​ന​ട​യാ​ത്ര, ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ക​യാ​ണ്.പാ​ല​ത്തി​നു​സ​മീ​പം മു​ന്പു​ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ ബൈ​ക്ക് സ​ഞ്ചാ​രി​ക​ളാ​യ നാ​ലു​പേ​ർ മ​ര​ണ​മ​ട​ഞ്ഞി​ട്ടു​ണ്ട്.

പാ​ല​ത്തി​ലും ത​ട​യ ണ​യി​ലും മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ സോ​ളാ​ർ ലാ​ന്പും കാ​മ​റ​യും സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.

Related posts