കൊല്ലത്തുനിന്ന്  പെ​ൺ​കു​ട്ടി​യെ തട്ടിക്കൊണ്ടുപോയ സംഭവം;  പെൺകുട്ടിയുടെ വീട് സന്ദർശിച്ച് സുരേഷ് ഗോപി എം പി

ക​രു​നാ​ഗ​പ്പ​ള്ളി: രാജസ്ഥാൻ സ്വദേശിനിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടപോയ സംഭവത്തിൽ ഇതുവരെയും കുട്ടിയെ കണ്ടെത്താനാകാത്ത പോലീസ് നടപടിയിൽ പരക്കെ പ്രതിഷേധംഉയരുന്നു. ഓ​ച്ചി​റ​യി​ൽ രാ​ജ​സ്ഥാ​ൻ കു​ടും​ബ​ത്തി​ലെ 14 കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ലെ മു​ഖ്യ​പ്ര​തി മു​ഹ​മ്മ​ദ് റോ​ഷ​ന്റെ കൂ​ട്ടാ​ളി​ക​ളാ​യ മൂ​ന്നു പേ​രെ പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്തിരുന്നു. ഒ​ട്ടേ​റെ ക്ര​ിമി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി ഓ​ച്ചി​റ പാ​യി​ക്കു​ഴി സ്വ​ദേ​ശി പ്യാ​രി (19) പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​കാ​ൻ ഉ​പ​യോ​ഗി​ച്ച കാ​ർ ഓ​ടി​ച്ച പാ​യി​ക്കു​ഴി സ്വ​ദേ​ശി അ​ന​ന്തു (20) ച​ങ്ങ​ൻ​കു​ള​ങ്ങ​ര സ്വ​ദേ​ശി വി​പി​ൻ (18) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്യാ​രി​ക്കെ​തി​രെ കാ​പ്പ ചു​മ​ത്താ​ൻ ശു​പാ​ർ​ശ ചെ​യ്തു. ​

പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഒ​രു മ​ണി​ക്കു​റി​ന​കം നാ​ട്ടു​കാ​ർ ഇ​ട​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ൾ പോ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും പോലീ​സ് പ്ര​ശ്നം ഗൗ​ര​വ​മാ​യെ​ടു​ത്തി​ല്ല.​ പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്ത​ൻ ക​ഴി​യാ​ത്ത പോ​ലി​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച് ന​ട​ത്തി, ഡി​സി.​സി പ്ര​സി​ഡ​ന്റ് ബി​ന്ദു​കൃ​ഷ്ണ ധ​ർ​ണ്ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചലച്ചിത്രതാരം സുരേഷ് ഗോപി ഓ​ച്ചി​റ​യി​ൽ പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ വീ​ട് സ​ന്ദ​ർ​ശി​ച്ച് കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ക്കാൻ എത്തിയിരുന്നു. കാ​ക്കി​യി​ട്ട​വ​ർ​ക്കും അ​വ​രെ നി​യ​ന്ത്രി​ക്കു​ന്ന​വ​ർ​ക്കും മ​ക​ളെ ന​ഷ്ട​പ്പെ​ട്ട മാ​താ​പി​താ​ക്ക​ളു​ടെ​വേ​ദ​ന അ​റി​യി​ല്ലെന്ന് സു​രേ​ഷ് ഗോ​പി എം ​പി പ​റ​ഞ്ഞു .ര​ണ്ടു മാ​സ​ത്തി​നു മു​മ്പ് കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യ സ​മ​യ​ത്ത് പോ​ലീ​സി​നന്‍റെ ഭാ​ഗ​ത്തു നി​ന്നും വ​ന്ന വീ​ഴ്ച​യാ​ണ് ഇ​ന്ന​ത്തെ അ​വ​സ്ഥ​ക്ക് വ​ഴി​വെ​ച്ച​ത്.

മ​ക​ളെ ന​ഷ്ട​പ്പെ​ട്ട അ​ച്ഛ​ൻ പ​രാ​തി​യു​മാ​യി സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ൾ എ​ല്ലാം പെ​റു​ക്കി​ക്കൊ​ണ്ട് സ്ഥ​ലം വി​ട​ണ​മെ​ന്ന വാക്കുകളാണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ​ത് .തെ​ക്കും വ​ട​ക്കും​ന​ട​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളി​ൽ​പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​ർ സ്വ​ന്തം മൂ​ക്കി​നു താ​ഴെ ന​ട​ന്ന സം​ഭ​വ​ങ്ങ​ൾ ക​ണ്ടി​ല്ല​ന്ന് ന​ടി​ക്കു​ക​യാ​ണ്. ഇ​ത്ത​രം സാ​മൂ​ഹി​ക വി​പ​ത്തു​ക​ളെ ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്ന് നേ​രി​ട​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്ത​ണ​മെ​ന്ന് എം ​പി ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​ല​ക്ഷ​ൻ പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്റെ ല​ഘ​ന​മാ​കു​മെ​ന്ന പേ​രി​ൽ അ​വ​ർ എ​ത്താ​ൻ ത​യ്യാ​റാ​യി​ല്ല. ഇ​തി​നെ​തി​രെ പ്ര​തി​ഷേ​ധ മാ ​ണ് ഉ​യ​ർ​ന്ന​ത്.​ഹൈ​വേ​ഉ​പ​രോ​ധം ഉ​ൾ​പ്പെ​ടെ സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് ത​ടി​ച്ചു​കൂ​ടി​യ​വ​ർ ത​യ്യാ​റാ​യെ​ങ്കി​ലും സു​രേ​ഷ് ഗോ​പി ഇ​ട​പെ​ട്ട് നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ക ആ​യി​രു​ന്നു.

Related posts