ദിവസേനയുള്ള ഡീസല്‍ വില വര്‍ധനവ് ! തിങ്കളാഴ്ച നടക്കുന്ന ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് ബസുടമകള്‍

കൊച്ചി: തിങ്കളാഴ്ച ദ​​​ളി​​​ത് സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ സം​​​യു​​​ക്ത സ​​​മി​​​തി ആ​​​ഹ്വാ​​​നം ചെയ്ത ഹർത്താലുമായി സഹകരിക്കില്ലെന്ന് ഒരു വിഭാഗം സ്വകാര്യ ബസുടമകൾ അറിയിച്ചു. ബസ്​ ഒാപ്പറേറ്റഴ്​സ്​ ഫെഡറേഷനാണ്​ സമരത്തിൽ നിന്ന്​ വിട്ടുനിൽക്കുമെന്ന്​ അറിയിച്ചത്​.

ദിവസേനയുള്ള ഡീസല്‍ വില വര്‍ധനവ് കാരണം സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന ബസുടമകള്‍ക്ക് ഹര്‍ത്താലിന് വേണ്ടി സര്‍വീസ് നിര്‍ത്തിവെക്കാനാവില്ലെന്ന് ബസ്​ ഒാപ്പറേറ്റഴ്​സ്​ ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു.

പ​​​ട്ടി​​​ക​​​ജാ​​​തി-പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ പീ​​​ഡ​​​ന നി​​​രോ​​​ധി​​​ത നി​​​യ​​​മം പൂ​​​ർ​​​വ സ്ഥി​​​തി​​​യി​​​ലാ​​​ക്കുക, ഉ​​​ത്ത​​​രേ​​​ന്ത്യ​​​യി​​​ലെ ഭാ​​​ര​​​ത് ബ​​​ന്ദി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത ദ​​​ളി​​​ത​​​രെ വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ന്നതു സി​​​റ്റിം​​​ഗ് ജ​​​ഡ്ജി​​​യെ​​​ക്കൊ​​​ണ്ട് അ​​​ന്വേ​​​ഷി​​​പ്പി​​​ക്കു​​​ക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ദ​​​ളി​​​ത് സം​​​ഘ​​​ട​​​ന​​​ക​​​ൾ തിങ്കളാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തത്.

Related posts