“അ​റ​ബി സ​ഹാ​യം’: വീ​ട്ട​മ്മ​യ്​ക്ക് സ്വ​ർ​ണ​മാ​ല ന​ഷ്ട​പ്പെ​ട്ടു; വൃദ്ധയായ വീട്ടമ്മയുടെ മാല കബളിപ്പിച്ചെടുത്ത തട്ടിപ്പിന്‍റെ പുത്തൻ രീതിയിങ്ങനെ…

പ​ഴ​യ​ങ്ങാ​ടി: അ​റ​ബി​യു​ടെ സ​ഹാ​യ​ധ​നം വാ​ങ്ങി​ത്ത​രാ​മെ​ന്നു വി​ശ്വ​സി​പ്പി​ച്ച് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യ വീ​ട്ട​മ്മ​യു​ടെ സ്വ​ർ​ണ​മാ​ല ത​ട്ടി​യെ​ടു​ത്തു. ചെ​ങ്ങ​ൽ സ്വ​ദേ​ശി​നി​യാ​യ പോ​ള നാ​രാ​യ​ണി (62) യു​ടെ ര​ണ്ട​ര​പ​വ​ൻ സ്വ​ർ​ണ​മാ​ല​യാ​ണ് യു​വാ​വ് ത​ട്ടി​യെ​ടു​ത്ത​ത്. ഇ​ന്നു രാ​വി​ലെ 9.30 ഓ​ടെ പ​ഴ​യ​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം.

ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യ വീ​ട്ട​മ്മ​യോ​ട് പ​രി​ച​യ​പ്പെ​ട്ട യു​വാ​വ് വീ​ട്ടു​കാ​ര്യ​ങ്ങ​ളും മ​റ്റും ചോ​ദി​ച്ച് അ​ടു​പ്പ് കാ​ട്ടു​ക​യാ​യി​രു​ന്നു. സ​ന്പ​ന്നാ​യ ഒ​ര് അ​റ​ബി ക​ണ്ണൂ​രി​ലെ നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ​യ്ക്കാ​യി പ​ണം ന​ൽ​കു​ന്നു​ണ്ടെ​ന്നു വി​ശ്വ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു. താ​ൻ അ​ര​ല​ക്ഷ​ത്തോ​ളം രൂ​പ അ​റ​ബി​യി​ൽ നി​ന്നും വാ​ങ്ങി​ത്ത​രു​മെ​ന്നും യു​വാ​വ് പ​റ​ഞ്ഞു.

അ​റ​ബി ആ​ശു​പ​ത്രി​യി​ലെ​ത്തി​യി​ട്ടു​ണ്ട​ന്നും സ്വ​ർ​ണ​മാ​ല​യോ മ​റ്റ് ആ​ഭ​ര​ണ​ങ്ങ​ളോ ഉ​ള്ള​വ​ർ​ക്ക് സ​ഹാ​യം ന​ൽ​കി​ല്ലെ​ന്ന​തി​നാ​ൽ മാ​ല ഊ​രി​വെ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു. പി​ന്നീ​ട് ത​ന്ത്ര​പൂ​ർ​വം മാ​ല കൈ​ക്ക​ലാ​ക്കി​യ യു​വാ​വ് അ​റ​ബി​യെ വി​ളി​ച്ചു കൊ​ണ്ടു​വ​രാ​മെ​ന്നു പ​റ​ഞ്ഞ് ബൈ​ക്കി​ൽ ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നെ​ന്ന് പ​റ​യു​ന്നു.

Related posts