ആ​രും പീ​ഡി​പ്പി​ച്ചി​ട്ടി​ല്ല, പെ​ണ്‍​കു​ട്ടി ന​ല്‍​കി​യത്‌ ഒ​രു പ​രാ​തി​യും ഇ​ല്ലെ​ന്ന മൊ​ഴി..! പോ​ലീ​സി​ന് വീ​ഴ്ച സം​ഭ​വി​ച്ചെ​ന്ന് ബ​ന്ധു​ക്ക​ൾ…

ഇ​രി​ട്ടി: പീ​ഡ​ന പ​രാ​തി​യി​ല്‍ പോ​ലീ​സ് മൊ​ഴി​യെ​ടു​ക്കാ​ന്‍ എ​ത്തി​യ​തി​ന് പി​ന്നാ​ലെ ആ​റ​ളം ഫാം ​പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ 17 കാ​രി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​നെ​തി​രെ ബ​ന്ധു​ക്ക​ള്‍.

പോ​ലീ​സി​ന്‍റെ ഇ​ട​പെ​ട​ലി​ല്‍ വീ​ഴ്ച​യു​ണ്ടാ​യ​താ​ണ് മ​ക​ള്‍ മ​രി​ക്കാ​ന്‍ ഇ​ട​യാ​ക്കി​യ​തെ​ന്ന് ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ക്കു​ന്നു.

ആറളം ഫാമിൽ

ആ​റ​ളം ഫാ​മി​ലെ പ​തി​നേ​ഴു​കാ​രി​യെ​യാ​ണ് ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ത്ത​വ​ണ ആ​റ​ളം ഫാം ​സ്‌​കൂ​ളി​ല്‍ നി​ന്നും എ​സ്എ​സ്എ​ല്‍​സി ക​ഴി​ഞ്ഞ​താ​യി​രു​ന്നു.

ചൈൽഡ് ലൈനിൽ പരാതി

സ്‌​കൂ​ളി​ല്‍ ന​ട​ന്ന കൗ​ണ്‍​സി​ലിം​ഗി​ൽ പെ​ണ്‍​കു​ട്ടി വീ​ട്ടി​ന​ടു​ത്തു​ള്ള ബ​ന്ധു​വും ര​ണ്ട് മ​ക്ക​ളു​ടെ പി​താ​വു​മാ​യ ഒ​രാ​ളു​മാ​യി സ്നേ​ഹ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് പ​റ​ഞ്ഞി​രു​ന്നു.

ഇ​യാ​ള്‍ വീ​ട്ടി​ല്‍ വ​രാ​റു​ണ്ടെ​ന്നും പ​റ​ഞ്ഞി​രു​ന്നു. ഇ​ക്കാ​ര്യം ചൈ​ല്‍​ഡ് ലൈ​നി​ല്‍ പ​രാ​തി​യാ​യി എ​ത്തി.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി മൊ​ഴി​യെ​ടു​ക്കാ​ന്‍ ചൈ​ല്‍​ഡ് ലൈ​ന്‍ ആ​റ​ളം പോ​ലീ​സി​ന് നി​ര്‍​ദ്ദേ​ശം ന​ല്‍​കി.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വെ​ള്ളി​യാ​ഴ്ച്ച രാ​വി​ലെ വ​നി​താ പോ​ലീ​സ് കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി മൊ​ഴി​യെ​ടു​ത്തു.

ത​ന്നെ ആ​രും പീ​ഡി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും ഒ​രു പ​രാ​തി​യും ഇ​ല്ലെ​ന്ന മൊ​ഴി​യാ​ണ് പെ​ണ്‍​കു​ട്ടി ന​ല്‍​കി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞി​രു​ന്നു.

അ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ വീ​ട്ടി​നു​ള​ളി​ല്‍ മു​റി​യി​ല്‍ ക​യ​റി പെ​ൺ​കു​ട്ടി വാ​തി​ല​ട​ച്ച് തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment