‘മോദിയുടെ പേര് പറയുന്ന ഭർത്താക്കന്മാർക്ക് അത്താഴം കൊടുക്കരുത്, നി​ങ്ങ​ളു​ടെ സ​ഹോ​ദ​ര​ൻ കേ​ജ്രി​വാ​ൾ മാ​ത്ര​മേ നി​ങ്ങ​ളോ​ടൊ​പ്പം നി​ൽ​ക്കൂ’

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പേ​ര് പറയുന്ന ഭ​ർ​ത്താ​ക്ക​ന്മാ​ർ​ക്ക് അ​ത്താ​ഴം കൊ​ടു​ക്ക​രു​തെ​ന്ന് സ്ത്രീ​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ്രി​വാ​ൾ. ഡ​ൽ​ഹി ടൗ​ൺ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ‘മ​ഹി​ളാ സ​മ്മാ​ൻ സ​മ​രോ​ഹ്’ പ​രി​പാ​ടി​യി​ലാ​ണ് കേ​ജ്രി​വാ​ളി​ന്‍റെ ആ​ഹ്വാ​നം. നി​ര​വ​ധി പു​രു​ഷ​ന്മാ​ർ ഇ​ന്ന് മോ​ദി​യു​ടെ പേ​ര് ഉ​ച്ച​രി​ക്കു​ന്നു​ണ്ട്. ഭാ​ര്യ​മാ​രാ​യ നി​ങ്ങ​ൾ വേ​ണം അ​ത് ശ​രി​യാ​ക്കാ​ൻ. ഭ​ർ​ത്താ​ക്ക​ന്മാ​ർ മോ​ദി​യു​ടെ നാ​മം ഉ​രു​വി​ട്ടാ​ൽ അ​ത്താ​ഴം ന​ൽ​കി​ല്ലെ​ന്ന് നി​ങ്ങ​ൾ പ​റ​യ​ണ​മെ​ന്ന് കേജ്രി​വാ​ൾ പ​റ​ഞ്ഞു.

കൂ​ടാ​തെ ത​ന്നെ​യും ആം ​ആ​ദ്മി പാ​ർ​ട്ടി​യെ​യും പി​ന്തു​ണ​യ്ക്കു​മെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ളോ​ട് സ​ത്യം ചെ​യ്യാ​ൻ സ്ത്രീ​ക​ൾ ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. “നി​ങ്ങ​ളു​ടെ സ​ഹോ​ദ​ര​ൻ കേജ്രി​വാ​ൾ മാ​ത്ര​മേ നി​ങ്ങ​ളോ​ടൊ​പ്പം നി​ൽ​ക്കൂ” എ​ന്ന് ബി​ജെ​പി​യെ പി​ന്തു​ണ​യ്ക്കു​ന്ന മ​റ്റ് സ്ത്രീ​ക​ളോ​ട് പ​റ​യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

“സൗ​ജ​ന്യ വൈ​ദ്യു​തി, ബ​സ് യാ​ത്ര എ​ന്നി​വ നി​ങ്ങ​ൾ​ക്ക് ഒ​രു​ക്കി​യ​ത് ഞാ​നാ​ണ്. പ്ര​തി​മാ​സം 1000 രൂ​പ വീ​തം എ​ല്ലാ സ്ത്രീ​ക​ൾ​ക്കും ന​ൽ​കു​ന്ന​തി​നു തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തു. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം നി​ങ്ങ​ൾ അ​വ​രോ​ട് പ​റ​യ​ണം. ബി​ജെ​പി അ​വ​ർ​ക്കു വേ​ണ്ടി എ​ന്ത് ചെ​യ്തു? പി​ന്നെ എ​ന്തി​നാ​ണ് ബി​ജെ​പി​ക്ക് വോ​ട്ട് ചെ​യ്യു​ന്ന​ത്? ഇ​ത്ത​വ​ണ എ​നി​ക്ക് വോ​ട്ട് ന​ൽ​കാ​ൻ പ​റ​യൂ”​എ​ന്നും കേ​ജ്രി​വാ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment