ഗവർണർക്കെതിരെയുള്ള പ്രതിഷേധം; എസ്എഫ്ഐ പ്രവർത്തകരോട് പോലീസിന് തണുത്ത നയം

തി​രു​വ​ന്ത​പു​രം: ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ​ത്തി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രോ​ട് ത​ണു​ത്ത ന​യം സ്വീകരിച്ച് പോ​ലീ​സ്. പോ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക കൃ​ത്യ നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ കു​റ്റ​മ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ളാ​ണ് ഗ​വ​ർ​ണ​റു​ടെ വാ​ഹ​നം ത​ട​ഞ്ഞ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ചു​മ​ത്തി​യ​ത്.

എ​ഫ്ഐ​ആ​റി​ൽ എ​സ്എ​ഫ്ഐ​ക്കാ​ർ വാ​ഹ​നം ത​ട​ഞ്ഞു​വെ​ന്ന് മാ​ത്ര​മാ​ണ് പ​രാ​മ​ർ​ശി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ വാ​ഹ​നം ത​ട​ഞ്ഞ് അ​തി​ൽ അ​ടി​ച്ചി​രു​ന്നു. 365 പ്ര​കാ​രം ജാ​മ്യ​മി​ല്ലാ കു​റ്റം 12 എ​സ്എ​ഫ്ഐ​ക്കാ​ർ​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​നെ​തി​രെ പെ​രു​മ്പാ​വൂ​രി​ൽ ഷൂ ​എ​റി​ഞ്ഞ​തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​ർ​ക്കെ​തി​രെ വ​ധ​ശ്ര​മ​ക്കു​റ്റ​മാ​ണ് പോ​ലീ​സ് ചു​മ​ത്തി​യ​ത്.

ഗ​വ​ർ​ണ​ർ​ക്കെ​തി​രാ​യ എ​സ്എ​ഫ്ഐ പ്ര​തി​ഷേ​ധ​ത്തി​ലും സം​ഘ​ർ​ഷ​ത്തി​ലും രാ​ജ്ഭ​വ​ൻ സ​ർ​ക്കാ​രി​നോ​ട് റി​പ്പോ​ർ​ട്ട് തേ​ടി​യേ​ക്കും. പ്ര​തി​ഷേ​ധ​ക്കാ​ർ കാ​റി​നു​മേ​ൽ ചാ​ടി വീ​ണ സം​ഭ​വ​ത്തി​ൽ ഗു​രു​ത​ര സു​ര​ക്ഷാ വീ​ഴ്ച ഉ​ണ്ടാ​യെ​ന്ന് ഗ​വ​ർ​ണ​ർ പ​ര​സ്യ​മാ​യി വി​മ​ർ​ശി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രും റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടേ​ക്കും.

എ​ഡി​ജി​പി​ക്ക് പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള​ട​ക്കം ചേ​ർ​ത്ത് സി​റ്റി പോ​ലീ​സ് ക​മ്മീഷ്ണർ റി​പ്പോ​ർ​ട്ട് ഇ​ന്ന് ന​ൽ​കും. എ​ന്നാ​ൽ ഗ​വ​ർ​ണ​ർ​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്നാ​ണ് എ​സ്എ​ഫ്ഐ​യു​ടെ നി​ല​പാ​ട്.

 

Related posts

Leave a Comment