ബിഗ് സല്യൂട്ട്! ശ​സ്ത്ര​ക്രി​യ​ക​ൾ​ക്കു​ശേ​ഷം വീ​ട്ടി​ൽ ക​ഴി​യു​ന്ന ഗൃ​ഹ​നാ​ഥ​ന് 20 ദി​വ​സ​ത്തേ​ക്കു​ള്ള മ​രു​ന്ന് കോ​ട്ട​യ​ത്തു​നി​ന്നു വാ​ങ്ങി​ച്ച് വീ​ട്ടി​ലെ​ത്തി​ച്ചു വൈ​ക്കം ഫ​യ​ർ​ഫോ​ഴ്സ്

വൈ​ക്കം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് ശ​സ്ത്ര​ക്രി​യ​ക​ൾ​ക്കു​ശേ​ഷം വീ​ട്ടി​ൽ ക​ഴി​യു​ന്ന ഗൃ​ഹ​നാ​ഥ​ന് മ​രു​ന്നു വീ​ട്ടി​ലെ​ത്തി​ച്ചു വൈ​ക്കം ഫ​യ​ർ​ഫോ​ഴ്സ് തു​ണ​യാ​യി.

വൈ​ക്കം പു​ളി​ഞ്ചു​വ​ട് സ​മ്രാ​ട്ടി​ൽ ര​തി​കു​മാ​റി(49)​നാ​ണ് 20 ദി​വ​സ​ത്തേ​ക്കു​ള്ള മ​രു​ന്ന് കോ​ട്ട​യ​ത്തു​നി​ന്നു വാ​ങ്ങി​ച്ച് ഫ​യ​ർ​ഫോ​ഴ്സ് വീ​ട്ടി​ലെ​ത്തി​ച്ച​ത്. ലോ​ക്ക് ഡൗ​ണി​നെ തു​ട​ർ​ന്ന് ബ​സ് സ​ർ​വീ​സി​ല്ലാ​ത്ത​തി​നാ​ൽ നി​ർ​ധ​ന കു​ടും​ബം ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ മ​രു​ന്നു ല​ഭ്യ​മാ​ക്കാ​ൻ തി​രു​വ​ന​ന്ത​പു​രം പോ​ലീ​സ് ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സി​ൽ നി​ന്ന് ഇ​വ​ർ​ക്കാ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ വൈ​ക്കം ഫ​യ​ർ​ഫോ​ഴ്സി​നു നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.

വൈ​ക്കം ഫ​യ​ർ സ്റ്റേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ടി. ​ഷാ​ജി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സേ​നാം​ഗ​ങ്ങ​ളാ​യ മ​ഹേ​ഷ് ര​വീ​ന്ദ്ര​ൻ, ഡി. ​രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ എ​ന്നി​വ​ർ ഫ​യ​ർ​ഫോ​ഴ്സ് വാ​ഹ​ന​ത്തി​ൽ പോ​യി കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ​നി​ന്നു മ​രു​ന്നു വാ​ങ്ങി വീ​ട്ടി​ൽ എ​ത്തി​ച്ചു ന​ൽ​കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ന​വം​ബ​ർ മൂ​ന്നി​ന് രാ​ത്രി സൈ​ക്കി​ൾ ത​ള്ളി വ​ന്ന ര​തി കു​മാ​റി​നെ അ​മി​ത വേ​ഗ​ത്തി​ൽ വ​ന്ന ബൈ​ക്ക് ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ത​ല​യ്ക്കും തോ​ളെ​ല്ലി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​തി​കു​മാ​റി​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ആ​രോ​ഗ്യ​സ്ഥി​തി വ​ഷ​ളാ​യ ര​തി​കു​മാ​റി​ന് ഓ​ർ​മ പൂ​ർ​ണ​മാ​യി വീ​ണ്ടെ​ടു​ക്കാ​നാ​യി​ട്ടി​ല്ല.

Related posts

Leave a Comment