സാധനം കൈയിലുണ്ട്..! ഭ​ക്ഷ​ണ​ത്തോ​ടൊ​പ്പം മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണ​വും; ഫു​ഡ് ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ർ അ​റ​സ്റ്റി​ൽ

 

ഗോ​ഹ​ട്ടി: ആ​സാ​മി​ൽ മ​യ​ക്കു മ​രു​ന്ന് വി​ല്‍​പ്പ​ന ന​ട​ത്തി​യ മൂ​ന്ന് ഫു​ഡ് ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ര്‍ അ​റ​സ്റ്റി​ല്‍. ഗോ​ഹ​ട്ടി​യി​ൽ നി​ന്നു​മാ​ണ് മൂ​ന്ന് പേ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രി​ല്‍ നി​ന്നും ബ്രൗ​ണ്‍ ഷു​ഗ​ര്‍ ക​ണ്ടെ​ത്തി.

സു​ഭ​ങ്ക​ർ സ​ർ​ക്കാ​ർ, ബ്രോ​ജ​ൻ ദാ​സ്, ഗാ​യ​ത്രി റോ​യ് എ​ന്നി​വ​രാ​ണ​അ അ​റ​സ്റ്റി​ലാ​യ​ത്. സൗ​ത്ത് സ​രാ​നി​യ സ്വ​ദേ​ശി​ക​ളാ​ണ് ഇ​വ​ർ മൂ​ന്നു പേ​രും. സൊ​മാ​റ്റോ, സ്വി​ഗ്ഗി എ​ന്നീ ഭ​ക്ഷ്യ വി​ത​ര​ണ ക​മ്പ​നി​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ് ഇ​വ​ർ.

ഇ​വ​ര്‍ താ​മ​സി​ച്ചി​രു​ന്ന വീ​ടു​ക​ളി​ല്‍ കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment