ചാവക്കാട്: പ്രായപൂർത്തിയാവാത്ത കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ അഞ്ചുപേർ പിടിയിൽ. രണ്ടുപേർ ഒളിവിൽ.
ഒരുമനയൂർ സ്വദേശികളായ കരുവാരക്കുണ്ട് പണിക്കവീട്ടിൽ കുഞ്ഞുമൊയ്തുണ്ണി(68), കരുവാരക്കുണ്ട് കല്ലുപറന്പിൽ സിറാജുദീൻ(52), പാലംകടവ് രായംമരക്കാർ വീട്ടിൽ അബ്ദുൾ റൗഫ്(70), കരുവാരക്കുണ്ട് പണിക്കവീട്ടിൽ പറന്പിൽ അലി(63), കടപ്പുറം വട്ടേക്കാട് വലിയകത്ത് നിയാസ്(32) എന്നിവരെയാണ് എസ്എച്ച്ഒ കെ.പി. ജയപ്രസാദിന്റെ നേതൃത്വത്തിൽ ചാവക്കാട് പോലീസ് അറസ്റ്റുചെയ്തത്.
2019-21 കാലഘട്ടത്തിൽ പല ദിവസങ്ങളിലായി വിവിധ സ്ഥലങ്ങളിൽ വച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോക്സോ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. മറ്റുപ്രതികൾക്കായി അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്.

