വാഹന പരിശോധനയ്ക്കിടെ എ​സ്ഐ ഉ​ൾ​പ്പെ​ട്ട പോ​ലീ​സ് സം​ഘ​ത്തെ ആക്രമിച്ച സം​ഭ​വ‌ം: ര​ണ്ട് പേ​ർ അറസ്റ്റിൽ

തി​രു​വ​നന്തപു​രം: വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന എ​സ്ഐ ഉ​ൾ​പ്പെ​ട്ട പോ​ലീ​സ് സം​ഘ​ത്തെ ദേ​ഹോ​പ​ദ്ര​വ​മേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​രെ വ​ഞ്ചി​യൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ന്പ​ല​ത്ത​റ സ്വ​ദേ​ശി അ​ഫ്ലം (32), മ​ണ​ക്കാ​ട് സ്വ​ദേ​ശി​യും വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി നേ​താ​വു​മാ​യ ഷാ​ജി (38) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ന്ന​ലെ രാ​ത്രി ജി​പി​ഒ ജം​ഗ്ഷ​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ബൈ​ക്ക് ഓ​ടി​ക്ക​വെ മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ച്ച് വ​രി​ക​യാ​യി​രു​ന്ന അ​ഫ്ല​ത്തി​നെ പോ​ലീ​സ് ത​ട​ഞ്ഞ് വ​ച്ച് പി​ഴ ഈ​ടാ​ക്കി. ഇ​ത് ചോ​ദ്യം ചെ​യ്ത് ഷാ​ജി ക​ന്േ‍​റാ​ണ്‍​മെ​ന്‍റ് എ​സ്ഐ.​ഷാ​ഫി​യെ ദേ​ഹോ​പ​ദ്ര​വ​മേ​ൽ​പ്പി​ക്കു​ക​യും ഒൗ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​രു​വ​രും പോ​ലീ​സി​നെ ആ​ക്ര​മി​ക്കാ​ൻ മ​റ്റ് സു​ഹൃ​ത്തു​ക്ക​ളെ വി​ളി​ച്ച് വ​രു​ത്തി​യ​തോ​ടെ പോ​ലീ​സ് ബ​ലം​പ്ര​യോ​ഗി​ച്ച് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts