സൈ​ന്യ​ത്തി​ന് നേ​രെ ക​ല്ലേ​റി​യാ​ൻ സ്ത്രീ​ക​ൾ​ക്ക് ആ​ഹ്വാ​നം ന​ൽ​കി​യ കു​റ്റ​ത്തി​ന് വി​ഘ​ട​ന​വാ​ദി നേ​താ​വ് അ​സി​യ അ​ന്ത്രാ​ബി അ​റ​സ്റ്റി​ൽ

arrestശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ വി​ഘ​ട​ന​വാ​ദി നേ​താ​വ് അ​സി​യ അ​ന്ത്രാ​ബി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ശ്രീ​ന​ഗ​റി​ൽ നി​ന്ന് ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് അ​സി​യ​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. സൈ​ന്യ​ത്തി​ന് നേ​രെ ക​ല്ലേ​റി​യാ​ൻ സ്ത്രീ​ക​ൾ​ക്ക് ആ​ഹ്വാ​നം ന​ൽ​കി​യെ​ന്ന കു​റ്റ​ത്തി​നാ​ണ് അ​റ​സ്റ്റ്. വ​നി​താ വി​ഘ​ട​ന​വാ​ദി സം​ഘ​ട​ന​യാ​യ ദു​ഖ്താ​ര​ൻ ഇ-​മി​ലാ​ത് നേ​താ​വാ​ണ് അ​സി​യ.

കാ​ഷ്മീ​രി​ൽ സൈ​ന്യ​ത്തി​ന് നേ​രെ ക​ല്ലേ​റി​ഞ്ഞ​വ​രി​ൽ കൂ​ടു​ത​ലും സ്ത്രീ​ക​ളാ​യി​രു​ന്നു​വെ​ന്ന് സൈ​ന്യം ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​വ​ർ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത് അ​സി​യ ആ​ണെ​ന്നാ​ണ് സൈ​ന്യം ആ​രോ​പി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.
ഹു​റി​യ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് അം​ഗം കൂ​ടി​യാ​ണ് അ​സി​യ.

Related posts