വി​ദ്യാ​ർ​ഥി​നി​ക​ളെ ലൈം​ഗി​ക വൈ​കൃ​ത​ങ്ങ​ൾ​ക്ക് ഇ​ര​യാ​ക്കിയ ആ​ൾ​ദൈ​വം അ​റ​സ്റ്റി​ൽ


ചെ​ന്നൈ: വി​ദ്യാ​ർ​ഥി​നി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ ആ​ൾ​ദൈ​വം ശി​വ​ശ​ങ്ക​ർ ബാ​ബ ന്യൂ​ഡ​ൽ​ഹി​യി​ൽ പി​ടി​യി​ലാ​യി. ചെ​ന്നൈ​യി​ൽ നി​ന്നു​ള്ള സി​ബി​സി​ഐ​ഡി സം​ഘ​മാ​ണ് സു​ശീ​ൽ ഹ​രി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ സ്ഥാ​പ​ക​ൻ കൂ​ടി​യാ​യ ശി​വ​ശ​ങ്ക​ർ ബാ​ബ​യെ (71) പി​ടി​കൂ​ടി​യ​ത്.

ആ​ശ്ര​മ​ത്തോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​ക​ളെ ലൈം​ഗി​ക വൈ​കൃ​ത​ങ്ങ​ൾ​ക്ക് ഇ​ര​യാ​ക്കി​യ​താ​ണ് ഇ​യാ​ൾ​ക്കെ​തി​രേ​യു​ള്ള കേ​സ്. വി​ദ്യാ​ർ​ഥി​നി​ക​ളെ മു​റി​ക​ളി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ന​ഗ്ന​നൃ​ത്തം ചെ​യ്യി​ക്കു​ക, കു​ട്ടി​ക​ളെ ഒ​പ്പ​മി​രു​ത്തി മ​ദ്യ​പി​ക്കു​ക, അ​ശ്ലീ​ല​ദൃ​ശ്യ​ങ്ങ​ൾ കാ​ണി​ക്കു​ക, ലൈ​ഗിം​ക ദു​രു​ദ്ദേ​ശ​ത്തോ​ടെ സം​സാ​രി​ക്കു​ക തു​ട​ങ്ങി​യ നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ ഉ​യ​ർ​ന്ന​ത്.

പോ​ക്സോ കേ​സാ​ണ് ബാ​ബ​യ്ക്കെ​തി​രെ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രാ​തി​യി​ൽ മൂ​ന്നു കേ​സു​ക​ൾ നേ​ര​ത്തെ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു.അ​ന്വേ​ഷ​ണം സി​ബി​സി​ഐ​ഡി​ക്കു കൈ​മാ​റി​യ​തോ​ടെ ശി​വ​ശ​ങ്ക​ർ ബാ​ബ ചെ​ന്നൈ​യി​ൽ നി​ന്ന് മു​ങ്ങു​ക​യാ​യി​രു​ന്നു.

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഡെ​റാ​ഡൂ​ണി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ​തു​ട​ർ​ന്ന് സി​ബി​സി​ഐ​ഡി സം​ഘം അ​ങ്ങോ​ട്ടേ​ക്ക് തി​രി​ച്ചു.

എ​ന്നാ​ൽ സം​ഘം എ​ത്തു​ന്ന​തി​നു മു​ന്പേ ആ​ശു​പ​ത്രി​യി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട ബാ​ബ​യെ ഇ​ന്ന​ലെ ഗാ​സി​യാ​ബാ​ദി​ൽ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. വാ​ണി​യ​ന്പാ​ടി സ്വ​ദേ​ശി​യാ​യ ശി​വ​ശ​ങ്ക​ർ 1980ക​ളി​ലാ​ണ് ശി​വ​ശ​ങ്ക​ർ ബാ​ബ​യെ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ട്ട് തു​ട​ങ്ങി​യ​ത്.

Related posts

Leave a Comment