പി​ലാ​ത്ത​റ ബ​സ് സ്റ്റാ​ൻ​ഡി​ൽ യു​വ​തി​യെ തീ​കൊ​ളു​ത്തി കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി; പെരിങ്ങോം സ്വദേശി ക​സ്റ്റ​ഡി​യി​ൽ

പി​ലാ​ത്ത​റ: ബ​സ് സ്റ്റാ​ൻ​ഡി​ൽ വ​ച്ച് യു​വ​തി​യെ പെ​ട്രോ​ൾ ഒ​ഴി​ച്ച് കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ യു​വാ​വി​നെ പ​രി​യാ​രം പോ​ലീ​സ് പി​ടി​കൂ​ടി. പെ​രി​ങ്ങോം സ്വ​ദേ​ശി​യാ​യ നാ​ൽ​പ​ത്തി​നാ​ലു​കാ​ര​നെ​യാ​ണ് ഇ​ന്ന് രാ​വി​ലെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. വി​വാ​ഹി​ത​നും മൂ​ന്നു കു​ട്ടി​ക​ളു​ടെ പി​താ​വു​മാ​യ ജോ​ഷി ആ​ദ്യ ഭാ​ര്യ​യി​ൽ നി​ന്ന് വി​വാ​ഹ​മോ​ച​നം നേ​ടി​യ ശേ​ഷം വി​വാ​ഹ​മോ​ചി​ത​യും ര​ണ്ട് കു​ട്ടി​ക​ളു​ടെ അ​മ്മ​യു​മാ​യ യു​വ​തി​ക്കൊ​പ്പം താ​മ​സി​ക്കു​ക​യാ​യി​രു​ന്നു.

യു​വ​തി​യു​മാ​യി തെ​റ്റി​യ ഇ​യാ​ൾ ഇ​ന്ന് രാ​വി​ലെ ത​ന്‍റെ കു​ടെ വ​ന്നി​ല്ലെ​ങ്കി​ൽ പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി കൊ​ല്ലു​മെ​ന്ന് പി​ലാ​ത്ത​റ ബ​സ്‌ സ്റ്റാ​ൻ​ഡി​ൽ വ​ച്ച് ഭീ​ഷ​ണി മു​ഴ​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി ബ​ഹ​ളം വ​ച്ച​തോ​ടെ നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ചെ​ത്തി​യ പ​രി​യാ​രം പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Related posts