കോ​വി​ഡ് സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ മ​റ​വി​ൽ ചാരായ വിൽപന; രണ്ട് പേർ പിടിയിൽ; മുങ്ങിയവരിൽ വി​വി​ധ രാ​ഷ്ട്രീ​യ യു​വ​ജ​ന സം​ഘ​ട​ന​യി​ലെ പ്രവർത്തകർ


എ​ട​ത്വ: സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ചാരാ​യം വാ​റ്റി​ന​ല്‍​കു​ന്ന സം​ഘം എ​ട​ത്വ പോ​ലീ​സിന്‍റെ പി​ടി​യി​ല്‍.എ​ട​ത്വ മ​ങ്കോ​ട്ട​ചി​റ മ​ണ​ലേ​ല്‍ സ​നോ​ജ് (34), മ​ങ്കോ​ട്ട​ചി​റ അ​നീ​ഷ് ഭ​വ​നി​ല്‍ അ​നീ​ഷ് കു​മാ​ര്‍ (35), മ​ങ്കോ​ട്ട​ചി​റ ക​വീ​ന്‍ (33) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം കോ​യി​ല്‍​മു​ക്ക് ജംഗ്ഷ​ന് സ​മീ​പം സ്‌​കൂ​ട്ട​റി​ല്‍ മ​ദ്യം ക​ട​ത്തു​ന്ന​തി​നി​ടെ പി​ടി​കൂ​ടി​യ സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രും, യു​വ​ജ​ന സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ക​രു​മാ​യ എ​ട​ത്വ ക​ള​പ്പു​ര​യ്ക്ക​ല്‍​ചി​റ ശ്യം​രാ​ജ് (33), ച​ങ്ങ​ങ്ക​രി മെ​തി​ക്ക​ളം ശ്രീ​ജി​ത്ത് എം.​കെ (30) എ​ന്നി​വ​രി​ല്‍നി​ന്ന് ശേ​ഖ​രി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വാ​റ്റ് കേ​ന്ദ്രം റെയ്ഡ് ചെ​യ്ത് മൂ​ന്നം​ഗ സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്.

വി​വി​ധ രാ​ഷ്ട്രീ​യ യു​വ​ജ​ന സം​ഘ​ട​ന​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര​ട​ക്കം ഒ​ളി​വി​ലാ​ണ്. കോ​വി​ഡ് സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ മ​റ​വി​ലാ​ണ് മ​ദ്യ വി​ല്‍​പ്പ​ന ന​ട​ത്തി​യി​രു​ന്ന​ത്.

കോ​വി​ഡ് പ്ര​തി​രോ​ധ പോ​സ്റ്റ​റു​ക​ള്‍ പ​തി​ച്ച വാ​ഹ​ന​ത്തി​ല്‍ കോ​വി​ഡ് ജാ​ഗ്ര​താ സ​മ​തി പ്ര​വ​ര്‍​ത്ത​ക​രു​ടെ ഐ​ഡ​ന്‍റിറ്റി കാ​ര്‍​ഡ് ഉ​പ​യോ​ഗി​ച്ചാ​ണ് കു​ട്ട​നാ​ട്ടി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ മ​ദ്യം എ​ത്തി​ക്കു​ന്ന​ത്. എ​ട​ത്വ സി​ഐ പ്ര​താ​പ​ച​ന്ദ്ര​ന്‍, എ​സ്ഐ ഷാം​ജി, സി​പി​ഒ​മാ​രാ​യ വി​ഷ്ണു, സ​നീ​ഷ്, ശ്യം, ​പ്രേം​ജി​ത്ത് എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ​ത്.

Related posts

Leave a Comment