ഇനി ജയിൽ ജീവിതം..! ലീ​ഗ് നേ​താ​വി​നെ വെ​ട്ടി മൂന്ന് ലക്ഷം കവർന്ന കേസിൽ അഞ്ചാം പ്രതി പിടിയിൽ; സംഭവത്തിന് ശേഷം ഗൽഫിലേക്ക് കടന്ന റമീസ് 2 വർഷത്തിന് ശേഷം തിരികെയെത്തിയപ്പോഴായിരുന്നു അറസ്റ്റ്

വ​ട​ക​ര: ലീ​ഗ് നേ​താ​വി​നെ വെ​ട്ടി പ​രി​ക്കേ​ൽ​പി​ച്ചു പ​ണം ക​വ​ർ​ന്ന കേ​സി​ൽ ലു​ക്കൗ​ട്ട് പു​റ​പ്പെ​ടു​വി​ച്ച പ്ര​തി ഗ​ൾ​ഫി​ൽ നി​ന്നും വ​രു​ന്ന​തി​നി​ടെ എ​യ​ർ പോ​ർ​ട്ടി​ൽ അ​റ​സ്റ്റു ചെ​യ്തു. കൊ​ച്ചി മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി പു​തു​ക്കാ​ട് പ​റ​ന്പ് ന​ടു​വി​ല​ത​റ റ​മീ​സി​നെ​യാ​ണ് (29) വ​ട​ക​ര സി​ഐ ടി.​മ​ധു​സൂ​ദ​ന​ൻ നാ​യ​രും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

2015 ഡി​സം​ബ​ർ 16നു ​ലീ​ഗ് നേ​താ​വ് പു​തി​യാ​പ്പി​ലെ മൊ​യ്തു​വി​നെ വെ​ട്ടി പ​ണം ക​വ​ർ​ന്ന കേ​സി​ലെ അ​ഞ്ചാം പ്ര​തി​യാ​ണ് റ​മീ​സ്. വി​ദേ​ശ നാ​ണ​യ വി​നി​മ​യം ന​ട​ത്തു​ന്ന മൊ​യ്തു​വി​നെ പു​തി​യാ​പ്പി​ലെ വീ​ട്ടി​നു മു​ന്നി​ൽ കാ​റി​ലെ​ത്തി​യ സം​ഘം പെ​ട്ടി പ​രി​ക്കേ​ൽ​പി​ച്ച് വി​ദേ​ശ ക​റ​ൻ​സി ഉ​ൾ​പ​ടെ മൂ​ന്ന് ല​ക്ഷം രൂ​പ ക​വ​രു​ക​യാ​യി​രു​ന്നു.

ഈ ​കേ​സി​ലെ മു​ഖ്യ പ്ര​തി മ​ഹ​റൂ​ഫ് ഉ​ൾ​പ​ടെ മൂ​ന്നു പേ​ർ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ഇ​നി​യും ര​ണ്ടു പ്ര​തി​ക​ളെ കി​ട്ടാ​നു​ണ്ട്. മു​ഖ്യ പ്ര​തി ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ ഉ​ൾ​പ​ടെ​യു​ള്ള സം​ഘം കൃ​ത്യം നി​ർ​വ​ഹി​ച്ച് മു​ങ്ങി​യ​ത്.

വി​ദേ​ശ ത്തേ​ക്ക് ക​ട​ന്ന റ​മീ​സി​ന്നെ​തി​രെ പോ​ലീ​സ് പു​റ​പ്പെ​ടു​വി​ച്ച ലു​ക്ക് ഒൗ​ട്ട് നോ​ട്ടീ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​മി​ഗ്രേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഇ​യാ​ളെ പി​ടി​കൂ​ടി അ​ന്വേ​ഷ​ണ സ​ഘ​ത്തി​ന് കൈ​മാ​റി​യ​ത്. വ​ട​ക​ര ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ പ​തി​നാ​ലു ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍റ് ചെ​യ്തു.

Related posts