മംഗലംഡാമിന് സമീപം ​മ​​​ല​​​യി​​​ൽ ​​​നി​​​ന്നു ഭീ​​​മ​​​ൻ പാ​​​റ താഴേയ്ക്ക് വീണു; സമീപത്ത് പണിയെ ടുത്തിരുന്ന മൂന്നു പേർക്ക് പരിക്കേറ്റു; പാറയ്ക്കൊപ്പം ഒഴുകിയെത്തിയ വെള്ളം മൂലം കൃഷിയിടത്തിലെ മണ്ണിന് നിറവ്യത്യാസം; കർഷകർ ആശങ്കയിൽ

വ​​​ട​​​ക്ക​​​ഞ്ചേ​​​രി: മം​​​ഗ​​​ലം​​​ഡാ​​​മി​​​ന​​​ടു​​​ത്ത് ക​​​വി​​​ളു​​​പാ​​​റ വ​​​ട്ട​​​പ്പാ​​​റ​​​യി​​​ൽ ​മ​​​ല​​​യി​​​ൽ​​​നി​​​ന്നു ഭീ​​​മ​​​ൻ പാ​​​റ ഉ​​​ഗ്ര​​​സ്ഫോ​​​ട​​​ന​​​ത്തോ​​​ടെ താ​​​ഴേ​​​ക്കു പ​​​തി​​​ച്ചു. തോ​​​ട്ട​​​ത്തി​​​ൽ പ​​​ണി​​​യെ​​​ടു​​​ത്തി​​​രു​​​ന്ന ക​​​ർ​​​ഷ​​​ക​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ മൂ​​​ന്നു​​​പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. മ​​​റ്റൊ​​​രു പാ​​​റ​​​ക്കൂ​​​ട്ട​​​ത്തി​​​ൽ ത​​​ട്ടി ക​​​ല്ല് ഗ​​​തി​​​മാ​​​റി​​​യ​​​തി​​​നാ​​​ൽ വ​​​ൻ​​​ദു​​​ര​​​ന്തം ഒ​​​ഴി​​​വാ​​​യി. ക​​​ല്ലും മ​​​ണ്ണും പോ​​​യ വ​​​ഴി​​​യി​​​ലെ ര​​​ണ്ട് ഏ​​​ക്ക​​​റോ​​​ളം കൃ​​​ഷി ന​​​ശി​​​ച്ചു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ എ​​​ട്ട​​​ര​​​യോ​​​ടെ​​​യാ​​​ണ് സം​​​ഭ​​​വം.

മം​​​ഗ​​​ലം​​​ഡാം സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ആ​​​ന​​​ക്കു​​​ഴി​​​പ്പാ​​​ടം ഉ​​​പ്പു​​​മ​​​ണ്ണ് രാ​​​ജു (55), പ​​​ന്നി​​​കു​​​ള​​​മ്പ് സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ഷി​​​ബു (22), ബി​​​നു (21) എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണ് പ​​​രി​​​ക്കേ​​​റ്റ​​​ത്. ഇ​​​വ​​​രെ സ​​മീ​​പ​​ത്തു​​ള്ള സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. രാ​​​ജു​​​വി​​​ന്‍റെ നെ​​​റ്റി​​​യി​​​ൽ പ​​​തി​​​മൂ​​​ന്ന് തു​​​ന്നി​​​ക്കെ​​​ട്ടു​​​ണ്ട്.

അ​​​പ​​​ക​​​ട​​​സ​​​മ​​​യ​​​ത്തു സ്ഥ​​​ല ഉ​​​ട​​​മ​​​യും ക​​​ർ​​​ഷ​​​ക​​​നു​​​മാ​​​യ വ​​​ട​​​ക്കേ​​​ക്ക​​​ളം രാ​​​ധാ​​​കൃ​​​ഷ്ണ​​​നും തോ​​​ട്ട​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. കു​​​ത്ത​​​നെ​​​യു​​​ള്ള മ​​​ല​​​യാ​​​യ​​​തി​​​നാ​​​ൽ ഫോ​​​ർ​​വീ​​​ൽ ജീ​​​പ്പ് മാ​​​ത്ര​​​മേ സ്ഥ​​​ല​​​ത്തെ​​​ത്തൂ. എ​​​ന്നാ​​​ൽ ഇ​​​തി​​​നു​​​പ​​​റ്റി​​​യ ജീ​​​പ്പൊ​​​ന്നും കി​​​ട്ടാ​​​തി​​​രു​​​ന്ന​​​തി​​​നാ​​​ൽ ത​​​ല​​​യി​​​ൽ സാ​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ രാ​​​ജു ത​​​ന്നെ​​​യാ​​​ണ് ത​​​ന്‍റെ ജീ​​​പ്പ് ഓ​​​ടി​​​ച്ച് മ​​​ല​​​യി​​​റ​​​ങ്ങി ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​യ​​​ത്.

പാ​​​റ താ​​​ഴേ​​​ക്കു വ​​ന്ന​​തി​​​നു പി​​​ന്നാ​​​ലെ ചെ​​​റി​​​യ ഉ​​​റ​​​വ​​​യും രൂ​​​പ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. ഇ​​​വി​​​ട​​​ത്തെ മ​​​ണ്ണി​​​നു കാ​​​ണ​​​പ്പെ​​​ട്ട നി​​​റ​​​വ്യ​​​ത്യാ​​​സം സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ​​​വ​​​രേ​​​യും ഭീ​​​തി​​​യി​​​ലാ​​​ക്കി. ക​​​രി​​​പോ​​​ലെ​​​യു​​​ള്ള മ​​​ണ്ണാ​​​ണ് പാ​​​റ ഇ​​​ള​​​കി വ​​​ന്ന മ​​​ല​​​യു​​​ടെ പാ​​​റ​​​യി​​​ടു​​​ക്കു​​​ക​​​ളി​​​ൽ​​​നി​​​ന്നു വെ​​​ള്ള​​​ത്തി​​​നൊ​​​പ്പം പൊ​​​ങ്ങി​​​വ​​​ന്നി​​​രു​​​ന്ന​​​ത്. സം​​​ഭ​​​വ സ്ഥ​​​ലം ത​​​ഹ​​​സി​​​ൽ​​​ദാ​​​ർ എം.​​​കെ.​​​അ​​​നി​​​ൽ കു​​​മാ​​​ർ, വ​​​ട​​​ക്ക​​​ഞ്ചേ​​​രി സി​​​ഐ സു​​​നി​​​ൽ​​​കു​​​മാ​​​ർ, ഡ​​​പ്യൂ​​​ട്ടി ഫോ​​​റ​​​സ്റ്റ് റേ​​​ഞ്ച് ഓ​​​ഫീ​​​സ​​​ർ രൂ​​​പേ​​​ഷ് തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ സം​​​ഘം സ​​​ന്ദ​​​ർ​​​ശി​​​ച്ചു.

Related posts