ക​ണ്ണൂ​രി​ലെ ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്ത് ത​ട്ടി​പ്പ്; യു​പി സ്വ​ദേ​ശി  അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്യു​ക​യും പൈ​സ ന​ൽ​കു​വാ​ൻ ഹോ​ട്ട​ൽ​മാ​നേ​ജ​രു​ടെ എ​ടി‌​എം കാ​ർ​ഡി​ന്‍റെ ന​ന്പ​ർ ആ​വ​ശ്യ​പ്പെ​ടു​ക​യും എ​ടി​എം കാ​ർ​ഡി​ന്‍റെ ന​ന്പ​റു​പ​യോ​ഗി​ച്ച് പ​ണം ത​ട്ടു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യെ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് തൃ​ശൂ​രി​ൽ വ​ച്ച് അ​റ​സ്റ്റു​ചെ​യ്തു. ഉ​ത്ത​ർ​പ്ര​ദേ​ശ് മ​ധു​ര​യി​ലെ ദി​ൽ​വാ​ഗ് (24) ആ​ണ് തൃ​ശൂ​രി​ൽ അ​റ​സ്റ്റി​ലാ​യ​ത്.

ക​ണ്ണൂ​ർ ടൗ​ൺ സി​ഐ പ്ര​ദീ​പ​ൻ ക​ണ്ണി​പ്പൊ​യി​ൽ, എ​സ്ഐ ബാ​വി​ഷ്, എ​എ​സ്ഐ കൃ​ഷ്ണ​ൻ, സി​പി​ഒ പ്ര​വീ​ൺ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്ത​ത്. 2019 മെ​യ് 24 നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ആ​ർ​മി ഓ​ഫീ​സ​റെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി എ​ത്തി​യ യു​വാ​വ് ഹോ​ട്ട​ലി​ലെ​ത്തു​ക​യും ഭ​ക്ഷ​ണം പാ​ഴ്സ​ലാ​യി ഓ​ർ​ഡ​ർ ചെ​യ്യു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് ഭ​ക്ഷ​ണം വാ​ങ്ങു​വാ​ൻ യു​വാ​വി​നെ കാ​ണാ​ത്ത​പ്പോ​ൾ ഫോ​ണി​ലൂ​ടെ ഹോ​ട്ട​ൽ അ​ധി​കൃ​ത​ർ വി​ളി​ക്കു​ക​യും ചെ​യ്തു. ഭ​ക്ഷ​ണ​ത്തി​ന്‍റെ പൈ​സ ന​ൽ​കു​വാ​ൻ ഫോ​ണി​ലൂ​ടെ ഹോ​ട്ട​ൽ മാ​നേ​ജ​രു​ടെ എ​ടി​എം കാ​ർ​ഡി​ന്‍റെ വി​വ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് മാ​നേ​ജ​രു​ടെ അ​ക്കൗ​ണ്ടി​ൽ നി​ന്ന് 35,655 രൂ​പ ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സി​ൽ റെ​യി​ൻ​ബോ ടൂ​റി​സ്റ്റ്ഹോം മാ​നേ​ജ​ർ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. തൃ​ശൂ​രി​ൽ വ​ച്ച് പ്ര​തി അ​റ​സ്റ്റി​ലാ​വു​ക​യാ​യി​രു​ന്നു. തൃ​ശൂ​രി​ലും ഇ​യാ​ൾ സ​മാ​ന​മാ​യ ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്നു.

Related posts