ത​ല​ശേ​രിയില്‍ ഗു​ണ്ടാ വി​ള​യാ​ട്ടം; വി​ദ്യ​ര്‍​ഥി​ക​ളെ ന​ടു​റോ​ഡി​ല്‍ ത​ല്ലി​ച്ച​ത​ച്ചു, ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി; മൂ​ന്ന് ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍​മാ​ര്‍ അ​റ​സ്റ്റി​ല്‍

ത​ല​ശേ​രി: ന​ഗ​ര​മ​ധ്യ​ത്തി​ല്‍ അ​ന​ധി​കൃ​ത ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍​മാ​രു​ടെ ഗു​ണ്ടാ വി​ള​യാ​ട്ടം. വി​ദ്യാ​ർ​ഥി​ക​ളെ ന​ടു റോ​ഡി​ല്‍ ത​ല്ലി​ച്ച​ത​ച്ചു. വാ​ഹ​ന​ങ്ങ​ള്‍​ക്ക് ത​ട​സ​മു​ണ്ടാ​ക്കി പൊ​തു​ജ​ന​ങ്ങ​ളെ മു​ള്‍​മു​ന​യി​ല്‍ നി​ര്‍​ത്തി​യ സം​ഭ​വ​ത്തി​ല്‍ ത​ല​ശേ​രി ടൗ​ണ്‍ പോ​ലീ​സ് സ്വ​മേ​ധ​യാ​ൽ കേ​സെ​ടു​ത്തു. പ്രി​ന്‍​സി​പ്പ​ൽ എ​സ്‌​ഐ ബി​നു മോ​ഹ​ന​ന്‍റെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത പോ​ലീ​സ് അ​ക്ര​മി സം​ഘ​ത്തി​ലെ മൂ​ന്ന് പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

ര​ണ്ട് പേ​ര്‍ ഓ​ടി ര​ക്ഷ​പെ​ട്ട​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്ന​ലെ രാ​ത്രി ജൂ​ബി​ലി റോ​ഡി​ല്‍ സ്വ​കാ​ര്യ മാ​ളി​നു മു​ന്നി​ലാ​ണ് സം​ഭ​വം. ഭീ​കാ​ര​ന്ത​രീ​ക്ഷം ക​ണ്ട് നാ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. എ​സ്‌​ഐ ബി​നു മോ​ഹ​ന​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ പോ​ലീ​സ് മൂ​ന്ന് പേ​രെ പി​ന്തു​ട​ര്‍​ന്ന് പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ല്‍ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍​മാ​രാ​യ ധ​ര്‍​മ്മ​ടം സ്വ​മി​ക്കു​ന്നി​ലെ ബി​ന്ദു നി​വാ​സി​ല്‍ ജി​ജേ​ഷ് (36), ഗോ​പാ​ല്‍​പേ​ട്ട​യി​ലെ അ​ര്‍​ഷാ​ദ് (22), ക​തി​രൂ​ര്‍ സ്വ​ദേ​ശി അ​തു​ല്‍ (26) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ടി​എം​സി ന​മ്പ​റി​ല്ലാ​തെ ന​ഗ​ത്തി​ലെ​ത്തി ട്രി​പ്പ് ന​ട​ത്തു​ന്ന ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍​മാ​രു​ടെ സം​ഘ​മാ​ണ് അ​ക്ര​മം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. സ്വ​കാ​ര്യ മാ​ളി​നു മു​ന്നി​ലെ കൊ​ടും വ​ള​വി​ല്‍ ടി​എം​സി ന​മ്പ​റി​ല്ലാ​തെ എ​ത്തി പാ​ര്‍​ക്ക് ചെ​യ്ത് ട്രി​പ്പ് ന​ട​ത്തു​ന്ന ഓ​ട്ടോ​റി​ക്ഷ​ക്കാ​ര്‍ നേ​ര​ത്തേ​യും പ്ര​ശ്‌​ന​ങ്ങ​ള്‍ സൃ​ഷ്ടി​ച്ചി​രു​ന്നു.​

ഇ​ന്ന​ലെ അ​ക്ര​മ​ത്തി​നി​ര​യാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ഠ​ന​ത്തെ ബാ​ധി​ക്കു​മെ​ന്ന ഭ​യ​ത്താ​ല്‍ പ​രാ​തി ന​ല്‍​കാ​ന്‍ ത​യ്യ​റാ​യി​ല്ലെ​ന്നും ഒ​ടു​വി​ല്‍ പോ​ലീ​സ് സ്വ​മേ​ധ​യാ​ല്‍ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് വൃ​ത്ത​ങ്ങ​ള്‍ പ​റ​ഞ്ഞു. ഇ​തി​നെ​തി​രെ ന​ട​പ​ടി എ​ടു​ത്ത എ​സ്‌​ഐ ക്കെ​തി​രെ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പോ​സ്റ്റി​ട്ട് അ​പ​മാ​നി​ക്കാ​നു​ള​ള ശ്ര​മ​വും ന​ട​ന്നി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Related posts