ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വ്യാ​ജ അ​ക്കൗ​ണ്ടു​ണ്ടാ​ക്കി പെ​ണ്‍​കു​ട്ടി​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചു; യു​വാ​വ് അ​റ​സ്റ്റി​ൽ

കൊ​ച്ചി: പെ​ണ്‍​കു​ട്ടി​യു​ടെ പേ​രി​ൽ വ്യാ​ജ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടു​ണ്ടാ​ക്കി ന​ഗ്ന​ഫോ​ട്ടോ​ക​ൾ പ്ര​ച​രി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് ക​ര​വാ​ൻ​ത്തു​രു​ത്തി സ്വ​ദേ​ശി മു​ഹ​മ്മ​ദ് സ​ഫ്വാ​നാ​ണ് പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

പ​രാ​തി​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​ക്ക് ബ​ന്ധു​വാ​യ പെ​ണ്‍​കു​ട്ടി അ​യ​ച്ചു​കൊ​ടു​ത്ത ഫോ​ട്ടോ, പ്ര​തി ഇ​വ​ര​റി​യാ​തെ കൈ​വ​ശ​പ്പെ​ടു​ത്തു​ക​യും തു​ട​ർ​ന്ന് പ​രാ​തി​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ പേ​രി​ൽ വ്യാ​ജ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടു​ണ്ടാ​ക്കി അ​ർ​ധ​ന​ഗ്ന​വും ന​ഗ്ന​വു​മാ​യ ഫോ​ട്ടോ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ച് പെ​ണ്‍​കു​ട്ടി​യെ അ​പ​മാ​നി​ക്കു​ക​യു​മാ​യി​രു​ന്നു.

പെ​ണ്‍​കു​ട്ടി മോ​ശ​ക്കാ​രി​യാ​ണെ​ന്നു കാ​ണി​ച്ച് സ​ഫ്വാ​ൻ സു​ഹൃ​ത്തു​ക​ൾ​ക്ക് സ്ഥി​ര​മാ​യി മേ​സേ​ജ് അ​യ​യ്ക്കു​ക​യും ചെ​യ്തു. ബം​ഗ​ളു​രു​വി​ൽ പ​ഠി​ക്കു​ന്ന സ​മ​യ​ത്താ​ണ് പ​രാ​തി​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ പ്ര​തി പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ഈ ​സ​മ​യ​ത്താ​ണ് ഫോ​ട്ടോ കൈ​ക്ക​ലാ​ക്കി​യ​തും. പ്ര​തി ഇ​ത്ത​ര​ത്തി​ൽ മ​റ്റൊ​രു പെ​ണ്‍​കു​ട്ടി​യു​ടെ ന​ഗ്ന​ഫോ​ട്ടോ എ​ടു​ത്തി​ട്ടു​ള്ള​താ​യും സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Related posts