ഒ​ഡീ​ഷ​യി​ൽ വോ​ട്ടിം​ഗ് യ​ന്ത്രം ത​ക​ർ​ത്ത ബി​ജെ​പി സ്ഥാ​നാ​ർ​ഥി അ​റ​സ്റ്റി​ൽ

ഭൂ​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ൽ വോ​ട്ടിം​ഗ് യ​ന്ത്രം ത​ക​ർ​ത്ത ബി​ജെ​പി സ്ഥാ​നാ​ർ​ഥി അ​റ​സ്റ്റി​ൽ. സോ​ർ​ഡ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള ബി​ജെ​പി നി​യ​മ​സ​ഭാ സ്ഥാ​നാ​ർ​ഥി നി​ൽ​മാ​ണി ബി​സോ​യി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വ്യാ​ഴാ​ഴ്ച ന​ട​ന്ന ര​ണ്ടാം ഘ​ട്ട വോ​ട്ടെ​ടു​പ്പി​നി​ടെ​യാ​ണ് ബി​സോ​യി വോ​ട്ടിം​ഗ് യ​ന്ത്രം ത​ക​ർ​ത്ത​ത്. ഒ​ഡീ​ഷ​യി​ലെ ഗ​ഞ്ചം ജി​ല്ല​യി​ലു​ള്ള പോ​ളിം​ഗ് ബൂ​ത്തി​ലെ യ​ന്ത്ര​മാ​ണ് ബി​സോ​യി പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം എ​ത്തി ത​ക​ർ​ത്ത്.

പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റു​ടെ പ​രാ​തി​യി​ലാ​ണ് ബി​സോ​യി​യെ സോ​ർ​ഡ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​പ്പ​മാ​ണ് ഒ​ഡീ​ഷ​യി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ക്കു​ന്ന​ത്.

Related posts