ഇവന്മാരൊരു വല്ലാത്ത ശല്യമാ..! ആ​ണ്‍​കു​ട്ടി​ക​ളെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കാ​ൻ ശ്രമിച്ച ക​ർ​ണാ​ട​ക സ്വ​ദേ​ശി അറസ്റ്റിൽ; കുട്ടികൾ അധ്യാപകരോട് വിവരം പറഞ്ഞതി നെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്

വെ​ള്ള​മു​ണ്ട: ഒ​ന്നി​ലും മൂ​ന്നി​ലും പ​ഠി​ക്കു​ന്ന ആ​ണ്‍​കു​ട്ടി​ക​ളെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കാ​ൻ ശ്ര​മി​ച്ച ക​ർ​ണാ​ട​ക സ്വ​ദേ​ശി​യാ​യ വൃ​ദ്ധ​നെ റി​മാ​ൻ​ഡ് ചെ​യ്തു. ഇ​യാ​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ക​ർ​ണാ​ട​ക അ​ന്ത​ർ​സ​ന്ത സ്വ​ദേ​ശി​യാ​യ സ​ണ്ണ​യ്യ(68)​യെ​യാ​ണ് വെ​ള്ള​മു​ണ്ട പോ​ലീ​സി​ലേ​ൽ​പ്പി​ച്ച​ത്. സ്കൂ​ൾ വി​ട്ടു​പോ​വു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ ഇ​യാ​ൾ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

വി​ദ്യാ​ർ​ഥി​ക​ൾ വി​വ​രം ര​ക്ഷി​താ​ക്ക​ളെ​യും അ​ധ്യാ​പ​ക​രെ​യും അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി ത​രു​വ​ണ​യി​ൽ പീ​ടി​ക​ത്തി​ണ്ണ​യി​ൽ താ​മ​സി​ച്ചു വ​രു​ന്ന വൃ​ദ്ധ​നാ​ണെ​ന്ന് ബോ​ധ്യ​മാ​യ​ത്. തു​ട​ർ​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടു​ന്ന​തി​നാ​യി പോ​ലീ​സ് സ​ഹാ​യം തേ​ടു​ന്ന​തി​നി​ടെ ഇ​യാ​ൾ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​ർ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ദ്വാ​ര​ക​യി​ൽ​നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ പോ​ക്സോ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Related posts