ഓ​ട്ടോ ഡ്രൈ​വ​റെ പോ​ലീ​സു​കാ​ര​ന​ട​ക്കം ആ​റ് പേ​ർ ചേർന്ന മ​ര്‍​ദി​ച്ച് കൊ​ന്നു; ഞെട്ടിക്കുന്ന സംഭവം കൊച്ചിയിൽ


കൊ​ച്ചി: എ​റ​ണാ​കു​ളം കു​ന്നും​പു​റ​ത്ത് ഓ​ട്ടോ ഡ്രൈ​വ​റെ സം​ഘം ചേ​ര്‍​ന്ന് മ​ർ​ദി​ച്ചു കൊ​ന്നു. കേ​സി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന​ട​ക്കം ആ​റ് പേ​ര്‍ ക​സ്റ്റ​ഡി​യി​ല്‍. ചേ​രാ​ന​ല്ലൂ​ര്‍ സ്വ​ദേ​ശി കൃ​ഷ്ണ​കു​മാ​റാ​ണ് (ക​ണ്ണ​ന്‍- 32) മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​ത്രി 11 ഓ​ടെ​യാ​ണ് സം​ഭ​വം. കേസിൽ പി​ടി​യി​ലാ​യ പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. ക​സ്റ്റ​ഡി​യി​ലു​ള്ള ആ​റു​പേ​രെ​ക്കൂ​ടാ​തെ കൂ​ടു​ത​ല്‍ പ്ര​തി​ക​ള്‍ ഉ​ണ്ടോ​യെ​ന്നും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ച ത​ര്‍​ക്കം വാ​ക്കു​ത​ര്‍​ക്കം പി​ന്നീ​ട് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ൾ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

ഇ​ന്ന് രാ​വി​ലെ​യോ​ടെ​യാ​ണ് പ്ര​തി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. പ്ര​തി​ക​ളി​ല്‍ ഒ​രാ​ളാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ സ്വ​ഭാ​വ​ദൂ​ഷ്യ​ത്തി​ന​ട​ക്കം സ​സ്‌​പെ​ന്‍​ഷ​ന്‍ നേ​രി​ട്ട ആ​ളാ​ണ്.

കൊ​ച്ചി ഡി​സി​പി ഐ​ശ്വ​ര്യ ഡോ​ങ്റേ അ​ട​ക്ക​മു​ള്ള ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു. ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി മാ​റ്റി.

കോ​വി​ഡ് പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് കൈ​മാ​റും.

Related posts

Leave a Comment