ക​ള്ള​ത്താ​ക്കോ​ലി​ട്ട് കതക് തുറന്ന് അകത്തുകയറി വി​ധ​വ​യാ​യ യു​വ​തി​യെ പീ​ഡിപ്പിക്കാൻ ശ്രമിച്ച കേസ്: മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ൽ


വൈ​പ്പി​ൻ: സു​ഹൃ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വി​ധ​വ​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ മു​ന​ന്പം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ചെ​റാ​യി വ​ട്ട​ത്ത​റ സു​മേ​ഷ് (27) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​യെ സ​ഹാ​യി​ച്ച ചെ​റാ​യി ഉ​ണ്ടേ​പ്പാ​ടം അ​ഭി​ലാ​ഷി​നെ(24) നെ ​സം​ഭ​വ​ദി​വ​സം ത​ന്നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഇ​യാ​ൾ റി​മാൻഡി​ലാ​ണ്. ഇ​തി​നി​ടെ മു​ഖ്യ​പ്ര​തി​യാ​യ സു​മേ​ഷ് മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നാ​യി ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​റ​സ്റ്റ്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ചെ​റാ​യി​യി​ലാ​യി​രു​ന്നു സം​ഭ​വം. യു​വ​തി ന​ട​ത്തു​ന്ന സ്ഥാ​പ​നം സാ​ധാ​ര​ണ പ​ത്തു​മ​ണി​ക്കാ​ണ് തു​റ​ക്കാ​റ്. എ​ന്നാ​ൽ എ​ന്തോ അ​ത്യാ​വ​ശ്യ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞ് ഒ​ന്നാം പ്ര​തി സു​ഹൃ​ത്തി​നെ​ക്കൊ​ണ്ട് യു​വ​തി​യെ വി​ളി​പ്പി​ച്ച് സ്ഥാ​പ​നം നേ​ര​ത്തെ തു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

അ​തി​നു മു​ന്പാ​യി യു​വാ​വ് ക​ള്ള​ത്താ​ക്കോ​ലി​ട്ട് ക​ട തു​റ​ന്ന് അ​ക​ത്ത് ക​യ​റി ഇയാൾ ഒ​ളി​ച്ചി​രി​പ്പു​ണ്ടാ​യി​രു​ന്ന​ത്രേ. ഈ ​കെ​ണി​യൊ​ന്നു​മ​റി​യാ​തെ രാ​വി​ലെ ക​ട തു​റ​ന്ന് അ​ക​ത്ത് ക​യ​റി​യ ഉ​ട​നെ ക​ട​യി​ൽ ക​ർ​ട്ട​നു മ​റ​വി​ൽ ഒ​ളി​ച്ചി​രു​ന്ന യു​വാ​വ് യു​വതി​യെ ക​യ​റി പി​ടി​ക്കു​ക​യാ​യി​രു​ന്നു.

യുവതി കു​ത​റി​യോ​ടി ഒ​ച്ച​വ​ച്ച​പ്പോ​ൾ ആ​ളു​ക​ളെ​ത്തി​യ​തോ​ടെ യു​വാ​വ് ര​ക്ഷ​പ്പെ​ട്ടു. പി​ന്നീ​ട് മു​ന​ന്പം പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment