പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് അ​ശ്ലീ​ല  സ​ന്ദേ​ശ​മ​യ​ക്കു​ന്ന യു​വാ​വ് അ​റ​സ്റ്റി​ൽ ; പെൺകുട്ടികളുടെ പേരിൽ വ്യാജ ഐഡിയുണ്ടാക്കിയുവതികളെ സുഹൃത്താക്കും; പിന്നീട് അശ്ലീല സന്ദേശം അയച്ച് ശല്യപ്പെടുത്തുന്നതായിരുന്നു രീതി

പ​റ​വൂ​ർ: പെ​ണ്‍​കു​ട്ടി​ക​ളു​ടെ പേ​രി​ൽ വ്യാ​ജ ഐ​ഡി​യു​ണ്ടാ​ക്കി പ്രൊ​ഫൈ​ൽ പി​ക്ച​ർ ആ​യി യു​വ​തി​ക​ളു​ടെ ചി​ത്ര​ങ്ങ​ളി​ട്ട് അ​ശ്ലീ സ​ന്ദേ​ശം അ​യ​ച്ച യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി. എ​ള​ന്തി​ക്ക​ര മാ​ങ്ങാ​ട​ത്ത് വി​ഷ്ണു (23) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കാ​ക്ക​നാ​ട് ഇ​ൻ​ഫോ​പാ​ർ​ക്ക് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്. യു​വ​തി​ക​ളു​ടെ ചി​ത്ര​ങ്ങ​ളി​ട്ട് ഫ്ര​ണ്ട്സ് റി​ക്വ​സ്റ്റ് അ​യ​ക്കു​ന്ന​താ​യി​രു​ന്നു രീ​തി.

റി​ക്വ​സ്റ്റ് അം​ഗീ​ക​രി​ക്കു​ന്ന​വ​ർ​ക്കാ​ണ് സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്ന​ത്. പെ​ണ്‍​കു​ട്ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ അ​വ​ർ അ​റി​യാ​തെ പ​ക​ർ​ത്തി​യാ​ണ് പ്രൊ​ഫൈ​ൽ പി​ക്ച​റാ​യി അ​പ്ലോ​ഡ് ചെ​യ്തി​രു​ന്ന​ത്. ഇ​യാ​ളെ​ക്കു​റി​ച്ച് പു​ത്ത​ൻ​വേ​ലി​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലും പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. പെ​ണ്‍​കു​ട്ടി​ക​ളെ ഇ​യാ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. സൈ​ബ​ർ പോ​ലീ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പു​ത്ത​ൻ​വേ​ലി​ക്ക​ര എ​സ്ഐ ഇ.​വി. ഷി​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​ഷ്ണു​വി​നെ പി​ടി​കൂ​ടി​യ​ത്.

Related posts