ഹൈ​ടെ​ക് മോ​ഷ​ണം ചീ​റ്റി..!​സാ​ധ​നം വാ​ങ്ങി​യ​ശേ​ഷം നോ​ട്ട് കെ​ട്ടി​നു പ​ക​രം പേ​പ്പ​ർ കെ​ട്ട് ന​ൽ​കി മു​ങ്ങി; പ്ര​തി വി​ഷ്ണു​വി​നെ കൈ​യോ​ടെ പൊ​ക്കി പോ​ലീ​സും

 

കോ​ട്ട​യം: നോ​ട്ട് കെ​ട്ടെ​ന്നെ വ്യാ​ജേ​ന വെ​ള്ള പേ​പ്പ​ർ കെ​ട്ട് ന​ല്കി​യ ആ​ളെ കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് ഓ​ടി​ച്ചി​ട്ടു പി​ടി​കൂ​ടി. കൊ​ല്ലം ശൂ​ര​നാ​ട് സ്വ​ദേ​ശി പ്ലാ​വി​ല​ശേ​രി​യി​ൽ വി​ഷ്ണു ച​ന്ദ്ര​നെ (29)യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം കോ​ട്ട​യം ഭാ​ര​ത് ആ​ശു​പ​ത്രി​ക്കു സ​മീ​പ​മാ​ണ് സം​ഭ​വം.

കോ​ട്ട​യം സ്വ​ദേ​ശി​യാ​യ യു​വാ​വ് ഇ​യാ​ളു​ടെ ര​ണ്ട് ഐ​ഫോ​ണു​ക​ൾ വി​ല്ക്കാ​നു​ണ്ടെ​ന്ന് കാ​ണി​ച്ചു ഓ​ണ്‍​ലൈ​ൻ വി​ല്പ​ന സൈ​റ്റാ​യ ഒ​എ​ൽ​എ​ക്സി​ൽ പ​ര​സ്യം ന​ല്കി. ഇ​തു ക​ണ്ട വി​ഷ്ണു ഫോ​ണ്‍ ഇ​ഷ്്ട​പ്പെ​ട്ടു​വെ​ന്നും വാ​ങ്ങാ​ൻ താ​ല്പ​ര്യ​മു​ണ്ടെ​ന്നും കാ​ണി​ച്ചു ഉ​ട​മ​യെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടു.

തു​ട​ർ​ന്നു ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഭാ​ര​ത് ആ​ശു​പ​ത്രി​യ്ക്കു സ​മീ​പ​ത്ത് വ​ച്ചു പ​ണം ന​ല്കി ഫോ​ണ്‍ വാ​ങ്ങി​ കൊ​ള്ളാ​മെ​ന്ന് വാ​ക്ക് പ​റ​ഞ്ഞു ഉ​റ​പ്പി​ച്ചു. ഇ​തോ​ടെ വൈ​കു​ന്നേ​ര​ത്തോ​ടെ പ​റ​ഞ്ഞു​റ​പ്പി​ച്ച സ​മ​യ​ത്ത് ര​ണ്ടു പേ​രും സ്ഥ​ല​ത്തെ​ത്തി.

ഫോ​ണ്‍ വാ​ങ്ങി​ നോ​ക്കി​യ വി​ഷ്ണു പ​ണ​മാ​ണെ​ന്ന് പ​റ​ഞ്ഞു വ​ലി​യ പൊ​തി ഫോ​ണ്‍ ന​ല്കി​യ​യാ​ൾ​ക്കു കൈ​മാ​റി. തു​ട​ർ​ന്നു ഫോ​ണു​ക​ളു​മാ​യി ഓ​ടി​ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഫോ​ണ്‍ വി​ല്പ​ന ന​ട​ത്തി​യ​യാ​ൾ ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തോ​ടെ സം​ഭ​വം ക​ണ്ട നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യും കോ​ട്ട​യം വെ​സ്റ്റ് എ​സ്എ​ച്ച്ഒ അ​നൂ​പ് കൃ​ഷ്ണ​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം എ​സ്ഐ ടി. ​ശ്രീ​ജി​ത്ത് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

ഈ ​സ​മ​യം പ​ണ​മാ​ണെ​ന്ന് ക​രു​തി ല​ഭി​ച്ച പൊ​തി തു​റ​ന്നു നോ​ക്കി​യ​പ്പോ​ൾ നോ​ട്ടി​ന്‍റെ അ​തേ വ​ലി​പ്പ​ത്തി​ൽ മു​റി​ച്ചി​രി​ക്കു​ന്ന പേ​പ്പ​ർ ക​ഷ്്ണ​ങ്ങ​ളു​ടെ കെ​ട്ട് ക​ണ്ടെ​ത്തി​.

ഇ​യാ​ൾ​ക്കെ​തി​രെ 2009ൽ ​കോ​ട്ട​യം വെ​സ്റ്റ് സ്റ്റേ​ഷ​നി​ൽ വെ​ട്ട് കേ​സ് നി​ല​വി​ലു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക്കെ​തി​രെ പോ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

Related posts

Leave a Comment