വീട്ടിൽ അതിക്രമിച്ച് കയറി ബാ​ലി​ക​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; ഓ​ട്ടോ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ; പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കാണെന്ന് മനസിലാക്കിയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്

arrest-hospitalകാ​ക്ക​നാ​ട്: പ​ട്ടാ​പ്പ​ക​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി പ​തി​നാ​ലു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ഓ​ട്ടോ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ട​പ്പ​ള്ളി ലു​ലു​മാ​ളി​നു സ​മീ​പം ഓ​ട്ടോ ഒ​ടി​ക്കു​ന്ന ക​ള​മ​ശേ​രി ശാ​ന്തി​ന​ഗ​റി​ൽ മൈ​നാ​ട്ട് വീ​ട്ടി​ൽ ജി​ബി​ൻ ബേ​ബി(28)​യെ ക​ള​മ​ശ്ശേ​രി സി​ഐ എ​സ്. ജ​യ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ തൃ​ക്കാ​ക്ക​ര​യി​ലാ​ണ് സം​ഭ​വം. വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന കു​ടും​ബ​ത്തി​ലെ പെ​ണ്‍​കു​ട്ടി​യെ​യാ​ണ് ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച​ത്. മാ​താ​വി​നൊ​പ്പം ഇ​ള​യ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലാ​ക്കി തി​രി​ച്ചെ​ത്തി​യ ഡ്രൈ​വ​ർ വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മൂ​ത്ത പെ​ണ്‍​കു​ട്ടി വീ​ട്ടി​ൽ ത​നി​ച്ചാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ യു​വാ​വ് പ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് തി​രി​കെ വീ​ട്ടി​ലെ​ത്തി​യ​ത്.

ആ​ശു​പ​ത്രി​യി​ലു​ള്ള മാ​താ​വ് പ​ണം ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും ഉ​ട​ൻ എ​ത്തി​ക്ക​ണ​മെ​ന്നും വീ​ട്ടി​ലെ​ത്തി​യ ഇ​യാ​ൾ പെ​ണ്‍​കു​ട്ടി​യോ​ട് പ​റ​ഞ്ഞു. പ​ണം എ​ടു​ക്കാ​ൻ അ​ക​ത്തേ​ക്ക് പോ​യ പെ​ണ്‍​കു​ട്ടി​യു​ടെ പി​ന്നാ​ലെ​യെ​ത്തി ഇ​യാ​ൾ പി​ടി​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ളി​ച്ചു​കൊ​ണ്ട് പെ​ണ്‍​കു​ട്ടി പു​റ​ത്തേ​ക്ക് ഓ​ടി​യ ത​ക്കം നോ​ക്കി യു​വാ​വ് ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു. പെ​ണ്‍​കു​ട്ടി ന​ൽ​കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ള​മ​ശേ​രി പോ​ലീ​സ് ആ​ലു​വ ഭാ​ഗ​ത്ത് നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ അ​ടു​ത്ത ദി​വ​സം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts