ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ നാ​ലു മ​ണി​ക്കൂ​ർ റെ​യ്ഡ്; മു​ങ്ങി ന​ട​ന്ന 4 പേ​ർ അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ പ്ര​തി​യാ​യി മു​ങ്ങി ന​ട​ക്കു​ന്ന​വ​ർ​ക്കു​വേ​ണ്ടി പോ​ലീ​സ് പ്ര​ത്യേ​ക റെ​യ്ഡ് ന​ട​ത്തി. ഇ​ന്നു പു​ല​ർ​ച്ചെ നാ​ലു മു​ത​ൽ രാ​വി​ലെ എ​ട്ടു​വ​രെ​യാ​ണ് കോ​ന്പിം​ഗ് ഓ​പ്പ​റേ​ഷ​ൻ ന​ട​ത്തി​യ​ത്.

വി​വി​ധ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ന​ട​ത്തി മു​ങ്ങി​ന​ട​ക്കു​ന്ന​വ​രെ​യും വാ​റ​ണ്ട് പ്ര​തി​ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്തു. ക​ണ്ണൂ​ർ ഡി​വൈ​എ​സ്പി പി.​പി. സ​ദാ​ന​ന്ദ​ൻ, സി​ഐ പ്ര​ദീ​പ​ൻ ക​ണ്ണി​പ്പൊ​യി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ചു സി​ഐ​മാ​ർ, 10 എ​സ്ഐ​മാ​ർ, 50 ഓ​ളം സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​ർ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​യ്ക്കു നേ​തൃ​ത്വം ന​ൽ​കി.

കൊ​റ്റാ​ളി ഇ​ല്ല​ത്തു​വ​ള​പ്പി​ൽ സു​ധീ​ർ (46), പ​ള്ളി​ക്കു​ന്ന് സാ​ഗ​ർ ക്വാ​ർ​ട്ടേ​ഴ്സി​ലെ രാ​ജേ​ഷ് (40), ചാ​ലാ​ട് കാ​ഞ്ച​ന ഹൗ​സി​ലെ നി​ഷി​ൽ (26), പ​ള്ളി​ക്കു​ന്ന് മൂ​കാം​ബി​ക ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ എം. ​സു​ധീ​ഷ് (23) എ​ന്നി​വ​രെ​യാ​ണ് ടൗ​ൺ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

Related posts