അരുണിന്‍റെ ഗുരു യുട്യൂബ്; നൃ​ത്ത​ത്തോ​ടു​ള്ള അ​ട​ങ്ങാ​ത്ത ആ​വേ​ശം​ ക​ലോ​ത്സ​വ വേ​ദി​യി​ൽ എ​ത്തി​ക്കു​ന്നു

കോ​ട്ട​യം: യൂ​ട്യൂ​ബാ​ണ് അ​രു​ണി​ന്‍റെ ഗു​രു. എം​ജി ക​ലോ​ത്സ​വ​ത്തി​ൽ അ​രു​ൺ മൂ​ന്നാം ത​വ​ണ​യാ​ണ് കു​ച്ചി​പ്പു​ടി മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു ത​വ​ണ​യും എ ​ഗ്രേ​ഡും നേ​ടി. നൃ​ത്ത​ത്തോ​ടു​ള്ള അ​ട​ങ്ങാ​ത്ത ആ​വേ​ശ​മാ​ണ് അ​രു​ണി​നെ ക​ലോ​ത്സ​വ വേ​ദി​യി​ൽ എ​ത്തി​ക്കു​ന്ന​ത്.

സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടും സ​മ​യ​ക്കു​റ​വു​മാ​ണ് അ​രു​ണി​നെ യൂ​ട്യൂ​ബ് നോ​ക്കി കു​ച്ചി​പ്പു​ടി പ​ഠി​പ്പി​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​ത്. അ​ര​ങ്ങി​ല്‍ നി​റ​ഞ്ഞാ​ടു​മ്പോ​ഴും ജീ​വി​ത​ത്തി​ല്‍ മ​റ​ക്കാ​നാ​വാ​ത്ത ദി​ന​രാ​ത്ര​ങ്ങ​ളു​ടെ ക​ഥ പ​റ​യാ​നു​ണ്ട് അ​രു​ണി​ന്. ‌

ര​ണ്ട​ര വ​യ​സി​ല്‍ ബ്ല​ഡ് കാ​ന്‍​സ​ര്‍ പി​ടി​പ്പെ​ടു​മ്പോ​ള്‍ എ​ന്താ​കു​മാ​യി​രു​ന്നെ​ന്ന് അ​ച്ഛ​നാ​യ രാ​ജ​നും അ​മ്മ​യാ​യ അ​നി​ത​യ്ക്കും അ​റി​യി​ല്ലാ​യി​രു​ന്നു. അ​വി​ടു​ന്നു ആ​റു വ​യ​സു​വ​രെ​യു​ള്ള നെ​ട്ടോ​ട്ടം. വെ​ല്ലു​വി​ളി​യി​ലൂ​ടെ​യു​ള്ള ജീ​വി​ത​മാ​യി​രു​ന്നു അ​രു​ണി​ന്‍റേ​ത്.

കൊ​ല്ലം ആ​ഴി​ക്ക​ല്‍ സ്വ​ദേ​ശി​യാ​യ അ​രു​ണ്‍ പ​ത്ത​നം​തി​ട്ട ചു​ട്ടി​പ്പാ​റ സ്‌​കൂ​ള്‍ ഓ​ഫ് ടെ​ക്‌​നോ​ള​ജി അ​പ്ലൈ​യ്ഡ് സ​യ​ന്‍​സി​ലെ അ​വ​സാ​ന വ​ര്‍​ഷ ബി​രു​ദ വി​ദ്യാ​ര്‍​ഥി​യാ​ണ്.

Related posts

Leave a Comment