ബ​ന്ധു​വാ​യ യു​വ​തി​യ്‌​ക്കൊ​പ്പം ഇ​രു​ന്ന യു​വാ​വി​ന് മർദ്ദനം; കെ​എ​സ്ആ​ര്‍​ടി​സി ക​ണ്ട​ക്ട​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍

തിരുവനന്തപുരം; ബ​ന്ധു​വാ​യ യു​വ​തി​യ്‌​ക്കൊ​പ്പം ഒ​രേ സീ​റ്റി​ലി​രു​ന്ന് യാ​ത്ര ചെ​യ്ത​തി​ന് യു​വാ​വി​നെ മ​ര്‍​ദ്ദി​ച്ച കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ക​ണ്ട​ക്ട​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍.

തി​രു​വ​ന​ന്ത​പു​രം വെ​ള്ള​റ​ട ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ര്‍ മൈ​ല​ച്ച​ല്‍ കോ​വി​ല്‍​വി​ള സ്വ​ദേ​ശി സു​രേ​ഷ് കു​മാ​റി​നെ​യാ​ണ് സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്. സു​രേ​ഷി​ന്റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​ത് ഗു​രു​ത​ര​മാ​യ ച​ട്ട​ലം​ഘ​ന​മെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍.

തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് വെ​ള്ള​റ​ട​യി​ലേ​ക്കു പോ​യ ബ​സി​ല്‍ ശ​നി​യാ​ഴ്ച രാ​വി​ലെ 11 മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.

ബാ​ല​രാ​മ​പു​രം സി​സി​ലി​പു​രം സ്വ​ദേ​ശി ഋ​തി​ക് കൃ​ഷ്ണ(23)​നാ​ണ് ബ​സി​ല്‍​വെ​ച്ച് ക​ണ്ട​ക്ട​റു​ടെ മ​ര്‍​ദ​ന​മേ​റ്റ​ത്.

തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് കാ​ട്ടാ​ക്ക​ട​യ്ക്ക് പോ​കാ​ന്‍ ബ​സി​ല്‍ ക​യ​റി​യ ഋ​തി​ക് കൃ​ഷ്ണ​നും ബ​ന്ധു​വാ​യ യു​വ​തി​യും ഒ​രു സീ​റ്റി​ല്‍ ഇ​രു​ന്നാ​ണ് യാ​ത്ര​ചെ​യ്ത​ത്.

ഇ​തു​ക​ണ്ട ക​ണ്ട​ക്ട​ര്‍ യു​വാ​വി​നോ​ട് മാ​റി​യി​രി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ ഇ​തി​നു ത​യ്യാ​റാ​കാ​തി​രു​ന്ന ഋ​തി​ക് കൃ​ഷ്ണ​നെ ക​ണ്ട​ക്ട​ര്‍ അ​സ​ഭ്യം പ​റ​യു​ക​യും ടി​ക്ക​റ്റ് മെ​ഷീ​ന്‍ കൊ​ണ്ട് അ​ടി​ക്കു​ക​യും നി​ല​ത്തി​ട്ട് മ​ര്‍​ദ്ദി​ക്കു​ക​യു​മാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് ക​ണ്ട​ക്ട​ര്‍ കാ​ട്ടാ​ക്ക​ട പോ​ലീ​സി​നെ വി​ളി​ച്ചു​വ​രു​ത്തി ത​ന്നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് ആ​രോ​പി​ച്ച് ഋ​തി​ക്കി​നെ കൈ​മാ​റി.

എ​ന്നാ​ല്‍ യാ​ത്ര​ക്കാ​ര്‍ ക​ണ്ട​ക്ട​ര്‍​ക്കെ​തി​രേ പ​രാ​തി ഉ​ന്ന​യി​ച്ചു. ബ​സി​നു​ള്ളി​ല്‍ ക​ണ്ട​ക്ട​ര്‍ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്യു​ന്ന ദൃ​ശ്യം യാ​ത്ര​ക്കാ​രി​ലൊ​രാ​ള്‍ പ​ക​ര്‍​ത്തി സാ​മൂ​ഹി​ക​മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​തോ​ടെ സം​ഭ​വം വി​വാ​ദ​മാ​യി.

ഇ​തേ​ത്തു​ട​ര്‍​ന്ന് ക​ണ്ട​ക്ട​ര്‍ സു​രേ​ഷ് കു​മാ​റി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഇ​യാ​ളെ ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു.

Related posts

Leave a Comment