ദയവ് ചെയ്ത് ഇത് അവസാനിപ്പിക്കൂ ! വളരെയധികം ശ്വാസം മുട്ടിക്കുകയാണ് ഇവര്‍; അപേക്ഷയുമായി ആര്യ…

നടി,അവതാരക എന്നീ നിലകളില്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ടയാളാണ് ആര്യ. നടിയുടെ സ്വകാര്യ ജീവിതം സംബന്ധിച്ച പല വാര്‍ത്തകളും പ്രചരിച്ചിട്ടുണ്ട്.

ബിഗ്ബോസ് ഷോയില്‍ പങ്കെടുക്കവെയാണ് തനിക്ക് ഒരു പ്രണയമുണ്ടെന്ന കാര്യം ആര്യ വെളിപ്പേടുത്തിയിരുന്നത്.

എന്നാല്‍ പിന്നീട് അയാള്‍ തന്നെ വഞ്ചിച്ച് പോയതായും ആര്യ പറഞ്ഞിരുന്നു. ഇപ്പോള്‍ തന്റെ വ്യക്തി ജീവിതത്തെ സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് എതിരെ ശക്തമായി പ്രതികരിക്കുകയാണ് നടി.

ആര്യയുടെ വാക്കുകളിങ്ങനെ, ‘ചില ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ഇപ്പോഴത്തെ ജോലി എന്താണെന്ന് നിങ്ങള്‍ക്ക് അറിയാമോ? കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളാണ് വാര്‍ത്തയായി പ്രചരിക്കുന്നത്.

അതൊക്കെ എന്നെയും എന്റെ അടുത്ത ബന്ധുക്കളെയും വളരെ മോശമായി തന്നെ ബാധിക്കുന്നുണ്ട്. ഇത്തരം വാര്‍ത്തകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ അയച്ച് ചോദ്യം ചെയ്തും പരിഹസിച്ച് കൊണ്ടും ആളുകള്‍ എത്തുന്നത് വളരെയധികം ശ്വാസം മുട്ടിക്കുകയാണ്.

എല്ലാവരെയും സംബന്ധിച്ച് ഇത് വളരെയധികം സെന്‍സിറ്റീവായ കാര്യമാണെന്ന് മനസിലാക്കണം. കാരണം ഇത് തികച്ചും വ്യക്തിപരമായ കാര്യങ്ങളാണ്.

എന്റെ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ഞാന്‍ എല്ലായിപ്പോഴും വളരെ ഓപ്പണ്‍ ആയിട്ടുള്ള ആളാണ്. എവിടെയാണ് അതിന്റെ പരിമിതി വെക്കേണ്ടത് എന്നെനിക്ക് നന്നായി അറിയാം.

എന്തെങ്കിലും കാര്യം പറയാന്‍ ഉണ്ടെങ്കില്‍ അത് നേരിട്ട് തന്നെ വന്ന് പറയുകയാണ് ഞാന്‍ ചെയ്യാറുള്ളത്.

അതിന് വേണ്ടി മറ്റ് മാധ്യമങ്ങളൊന്നും എനിക്ക് ആവശ്യമായി വരാറില്ല. ഇത്തരം അസംബന്ധം പറഞ്ഞ് സന്തോഷം കണ്ടെത്തുന്ന ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകളോടും മറ്റ് ആളുകളോടും ദയവ് ചെയ്ത് നിര്‍ത്തണെന്ന് പറയുകയാണ്.

ഇതില്‍ ഒത്തിരിയധികം ആളുകളുടെ പേരുകള്‍ കൂടി ഉള്‍പ്പെട്ടിരിക്കുകയാണിപ്പോള്‍. ഞങ്ങള്‍ക്കും ഒരു വ്യക്തി ജീവിതം ഉണ്ടെന്ന കാര്യം എല്ലാവരും ഒന്ന് മനസിലാക്കണം.

ഇപ്പോള്‍ പ്രചരിച്ച് കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ദയവ് ചെയ്ത് അവസാനിപ്പിക്കൂ. ഇനി എനിക്ക് എന്തെങ്കിലും നേരിട്ട് പറയാന്‍ ഉണ്ടെങ്കില്‍ അത് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ഞാന്‍ തന്നെ നേരിട്ട് വന്ന് നിങ്ങളോട് പറയുന്നതായിരിക്കും. അതുകൊണ്ട് ഇപ്പോള്‍ ഞങ്ങളെ ഒന്ന് വെറുതേ വിട്ടേക്ക്…

Related posts

Leave a Comment