ഇങ്ങനെയൊക്കെ ചെയ്യാമോ? ജനക്കൂട്ടം സ്ത്രീയുടെ തുണിയുരിഞ്ഞ് ശരീരത്തില്‍ മുളകു തേച്ചു; ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

ഗോ​ഹ​ട്ടി: വ്യാ​ജ​മ​ദ്യം വി​റ്റെ​ന്നാ​രോ​പി​ച്ച് സ്ത്രീ​യെ നാ​ട്ടു​കാ​ർ ചേ​ർ​ന്നു മ​ർ​ദി​ച്ച് തു​ണി​യു​രി​ഞ്ഞ് സ്വ​കാ​ര്യ​ഭാ​ഗ​ങ്ങ​ളി​ൽ മു​ള​കു​പൊ​ടി തേ​ച്ചു. ആ​സാ​മി​ലെ ക​രിം​ഗ​ഞ്ച് ജി​ല്ല​യി​ൽ ഈ ​മാ​സം പ​ത്തി​നാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 19 ഗ്രാ​മ​വാ​സി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ആ​ക്ര​മ​ണ​ത്തി​ന്‍റെ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്. സ്ത്രീ​യു​ടെ വീ​ട്ടി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി​യ ജ​ന​ക്കൂ​ട്ടം അ​വ​രെ ന​ഗ്ന​യാ​ക്കി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​വ​രി​ൽ കൂ​ടു​ത​ൽ പേ​രും സ്ത്രീ​ക​ളാ​ണാ​ണെ​ന്നു ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. ആ​സാം-​മി​സോ​റാം അ​തി​ർ​ത്തി​യി​ലെ ആ​ദി​വാ​സി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ സ്ത്രീ ​ക​രിം​ഗ​ഞ്ച് ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റി​നു മു​ന്പാ​കെ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ആ​രു​ടെ​യും പേ​ര് പ​രാ​മ​ർ​ശി​ച്ചി​രു​ന്നി​ല്ല. 19 പേ​ർ അ​റ​സ്റ്റി​ലാ​യെ​ന്നും മു​ഖ്യ​പ്ര​തി​ക​ൾ ഉ​ട​ൻ അ​റ​സ്റ്റി​ലാ​കു​മെ​ന്നും ആ​സാം ഡി​ജി​പി കു​ല​ധ​ർ സൈ​ക്കി​യ പ​റ​ഞ്ഞു.

Related posts