താ​ത്കാ​ലി​ക​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ വാ​ങ്ങി​യ വാഹനം വ്യാജ ആർസി നിർമിച്ചു മറിച്ചുവിറ്റു; ബിടെക് യുവാവ് പിടിയിൽ

പെ​രു​മ്പാ​വൂ​ർ: വ്യാ​ജ ആ​ർ​സി നി​ർ​മി​ച്ചു ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ യു​വാ​വ് പോലീ​സ് പി​ടി​യി​ൽ. കൊ​ടി​കു​ത്തു​മ​ല സ്വ​ദേ​ശി ക​ക്കാ​ട്ടി​ൽ അ​സ്ഗ​ർ(30) ആ​ണ് പെ​രു​മ്പാ​വൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ആ​ലു​വ സ്വ​ദേ​ശി​യി​ൽ​നി​ന്ന് താ​ത്കാ​ലി​ക​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ വാ​ങ്ങി​യ ഇ​ന്നോ​വ കാ​റി​ന്‍റെ ആ​ർ​സി ബു​ക്ക് വ്യാ​ജ​മാ​യി നി​ർ​മി​ച്ച് ഇ​രു​മ​ല​പ്പ​ടി സ്വ​ദേ​ശി​ക്കു വി​ല്പ​ന ന​ട​ത്തി ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ന്നാ​ണ് കേ​സ്.

വാ​ഹ​നം തി​രി​കെ​ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ഉ​ട​മ​സ്ഥ​ൻ പെ​രു​മ്പാ​വൂ​ർ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ബി ​ടെ​ക് ബി​രു​ദ​ധാ​രി​യാ​യ പ്ര​തി ഹോ​ട്ട​ൽ ബി​സി​ന​സും ന​ട​ത്തു​ന്നു​ണ്ട്. ഇ​യാ​ളെ​ക്കു​റി​ച്ചു​ള്ള മ​റ്റു വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts