വെള്ളിത്തിരയിലും ബൗള്‍ ചെയ്യാനൊരുങ്ങി അശ്വിന്‍

C-ASWIN-Lതാരങ്ങള്‍ സിനിമയിലഭിനയിക്കുന്നത് പുതിയ സംഭവമല്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഏവരും ഉറ്റുനോക്കുന്ന താരങ്ങള്‍ സിനിമയിലും പരസ്യത്തിലും പ്രത്യക്ഷ പ്പെടുന്നത് സ്ഥിരം കാഴ്ചയാണ്. അന്താരാഷ്്ട്രക്രിക്കറ്റ് സമിതിയുടെ മികച്ച ക്രിക്കറ്റ് താരത്തിനുള്ള പുരസ്—കാരം സ്വന്തമാക്കിയ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ സിനിമാ പ്രവേശനത്തിന് ഒരുങ്ങുന്നതായുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. പിച്ചില്‍ എതിരാളികളെ എറിഞ്ഞുവീഴ്ത്താന്‍ മാത്രമല്ല അഭിനയത്തിലും ഒരു കൈ നോക്കാനിറങ്ങുകയാണ് അശ്വിന്‍.

സൂപ്പര്‍ഹിറ്റ് സിനിമയായ ചെന്നൈ 600028 ന്റെ പുത്തന്‍ പതിപ്പില്‍ അശ്വിന്‍ അഭിനയിക്കുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.ക്രിക്കറ്റ് പശ്ചാത്തലത്തില്‍ ഇറങ്ങിയ ചെന്നൈ 600028 ന്റെ ആദ്യ ഭാഗങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ രണ്ടു ഭാഗങ്ങളാണ് ഇതിനോടകം പുറത്തിറങ്ങിയിട്ടുള്ളത്. ചെന്നൈ നഗരത്തിലെ ഉള്‍പ്രദേശത്തെ യുവാക്കളുടെ ക്രിക്കറ്റ് ഭ്രമത്തെക്കുറിച്ചും പ്രാദേശിക ടീമില്‍ കളിക്കുന്ന യുവാക്കളുടെയും കഥ പറഞ്ഞ സിനിമയുടെ ആദ്യഭാഗം പുറത്തിറങ്ങിയത് 2007 ലാണ്. ചെന്നൈ 600028 ന്റെ മൂന്നാം ഭാഗം അശ്വിനെ മുന്‍നിര്‍ത്തിയാണ് ഒരുക്കുന്നതെന്നാണ് സംവിധായകനായ വെങ്കട്ട് പ്രഭു അറിയിച്ചിട്ടുള്ളത്.

Related posts