ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​ന്‍ അകത്ത് അഴിയെണ്ണുന്നു കോ​വി​ഡ് രോ​ഗി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ


കോ​ഴി​ക്കോ​ട്: കോ​വി​ഡ് രോ​ഗി​യാ​യ 35 കാ​രി​യെ ആ​ശു​പ​ത്രി​യി​ല്‍ പീ​ഡി​പ്പി​ക്കാൻ ശ്രമിച്ച കേ​സി​ലെ പ്ര​തി​യെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു. ചേ​ള​ന്നൂ​ർ എ​ട​ക്ക​ര വെ​ള്ള​റ​ന്പ​ത്ത് അ​ശ്വി​ൻ കൃ​ഷ്ണ(34)യെ​യാ​ണ് കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്ത​ത്.

അ​ത്തോ​ളി സി​ഐ സു​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ വൈ​കിട്ടോ​ടെ ക​ണ്ണി​പൊ​യി​ൽ ടൗ​ണി​ൽ നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ വ​നി​താ ക​മ്മീ​ഷ​നും സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​രു​ന്നു.

കോ​ഴി​ക്കോ​ട് ഉ​ള്ള്യേ​രി മ​ല​ബാ​ര്‍ മെ​ഡി​ക്ക​ല്‍​കോ​ള​ജി​ല്‍ (എം​എം​സി) ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് വ​ട​ക​ര സ്വ​ദേ​ശി​യാ​യ മു​പ്പ​ത്തി​അ​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്.

പി​പി​ഇ കി​റ്റ് ധ​രി​ച്ച ജീ​വ​ന​ക്കാ​ര​ന്‍ ആ​ളൊ​ഴി​ഞ്ഞ നാ​ലാം​ നി​ല​യി​ലേ​ക്ക് ഡോ​ക്ട​റെ കാ​ണ​ണ​മെ​ന്ന് പ​റ​ഞ്ഞ് ലി​ഫ്റ്റി​ല്‍ കൊ​ണ്ടു​പോ​വു​ക​യും അ​തി​ക്ര​മി​ച്ച് പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

അ​തേ​സ​മ​യം പ​രാ​തി പ​റ​ഞ്ഞി​ട്ടും ജീ​വ​ന​ക്കാ​ര​ന്‍ ആ​രാ​ണെ​ന്ന് ക​ണ്ടെ​ത്താ​നോ പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കാ​നോ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​രു​ന്നി​ല്ല.

ആ​ശു​പ​ത്രി​യി​ല്‍ എ​ത്തു​ന്ന​വ​രു​ടെ പേ​ര് വി​വ​ര​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തു​ന്ന ജോ​ലി​യാ​ണ് അ​ശ്വി​ന്. അ​ശ്വി​നെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പ​ൻഡ് ചെ​യ്തി​രു​ന്നു.

Related posts

Leave a Comment