അ​ത്താ​ണി​യിൽ റോഡിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം;പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​തം

നെ​ടു​മ്പാ​ശേ​രി: അ​ത്താ​ണി​യി​ൽ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ൾ​ക്കാ​യു​ള്ള പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​തം. ആ​ലു​വ വെ​സ്റ്റ് (ആ​ല​ങ്ങാ​ട്) സി​ഐ പി.​വി. വി​നേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. സി​സി​ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞ കൊ​ല​പാ​ത​ക​ത്തി​ന്‍റെ ദൃ​ശ്യം പോ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ തു​രു​ത്തി​ശേ​രി വ​ല്ല​ത്തു​കാ​ര​ൻ വീ​ട്ടി​ൽ വ​ർ​ക്കി​യു​ടെ മ​ക​ൻ ബി​നോ​യി (39)യെ​യാ​ണ് മൂ​ന്നം​ഗ സം​ഘം വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം പ്ര​തി​ക​ൾ തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​യെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന വി​വ​രം.

അ​ത്താ​ണി കാം​കോ​യ്ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന​യാ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കൊ​ല​പാ​ത​കം ന​ട​ന്നി​രി​ക്കു​ന്ന​ത് എ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഇ​ന്ന​ലെ രാ​ത്രി 8.30ഓ​ടെ ദേ​ശീ​യ​പാ​ത​യി​ൽ അ​ത്താ​ണി ഓ​ട്ടോ സ്റ്റാ​ൻ​ഡി​ന് മു​ന്നി​ലാ​ണ് സം​ഭ​വം. ബി​നോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന “അ​ത്താ​ണി ബോ​യ്‌​സ്’ എ​ന്ന ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെന്നാണ് സൂചന.

ക​ഴി​ഞ്ഞ ദി​വ​സം ഇ​തേ​സം​ഘ​വു​മാ​യി ബി​നോ​യി ഏ​റ്റു​മു​ട്ടി​യ​താ​യി പ​റ​യു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി​ട്ടാ​വാം ഇ​ന്ന​ലെ കൊ​ല​പാ​ത​കം ന​ട​ന്ന​ത്.ഗു​ണ്ടാ​സം​ഘ​ത്തി​ന്‍റെ ആ​ക്രോ​ശ​ത്തെ തു​ട​ർ​ന്ന് സം​ഭ​വ സ്ഥ​ല​ത്തി​ന് സ​മീ​പ​മു​ണ്ടാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ട​ള്ള നാ​ട്ടു​കാ​രെ​ല്ലാം ഭ​യ​ന്ന് ഓ​ടി​മാ​റു​ക​യാ​യി​രു​ന്നു.

ഗു​ണ്ടാ​സം​ഘ​ത്തി​ലെ ഭി​ന്ന​ത​യാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. മൃ​ത​ദേ​ഹം ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​ന്ന് ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും.

Related posts