കുതിരാൻ തുരങ്ക നിർമ്മാണം;കോ​ണ്‍​ഗ്ര​സ് സ​മ​രം 22​ന്;  ഫോ​റ​സ്റ്റ് ഓ​ഫീ​സി​നു​മു​ന്പി​ൽ ധ​ർ​ണ

പ​ട്ടി​ക്കാ​ട്: കു​തി​രാ​നി​ൽ തു​ര​ങ്ക​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​ന്‍റെ കാ​ര​ണം സം​സ്ഥാ​ന വ​നം വ​കു​പ്പ് ആ​വ​ശ്യ​മാ​യ വ​ന​ഭൂ​മി വി​ട്ടു​കൊ​ടു​ക്കാ​ത്ത​താ​ണ് കാ​ര​ണ​മെ​ന്ന് തെ​ളി​ഞ്ഞ​താ​യി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ആ​രോ​പി​ച്ചു. തു​ര​ങ്ക​ത്തി​ന്‍റെ നി​ർ​മാ​ണം മു​ഴു​വ​ൻ പൂ​ർ​ത്തി​യാ​ക്കാ​ൻ വ​ന​ഭൂ​മി വി​ട്ടു​കി​ട്ടു​ന്ന​തി​നാ​യി അ​പേ​ക്ഷ കൊ​ടു​ത്തി​ട്ട് മാ​സ​ങ്ങ​ളാ​യി​ട്ടും വ​നം വ​കു​പ്പ് ഇ​തു​വ​രെ ന​ട​പ​ടി​യെ​ടു​ത്തി​ട്ടി​ല്ല.

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ന്നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഭ​ര​ണ​ക​ക്ഷി​യും ചീ​ഫ് വി​പ്പാ​യ ഒ​ല്ലൂ​ർ മ​ണ്ഡ​ലം എം​എ​ൽ​എ കെ.​രാ​ജ​ന​ട​ക്കം സ​മ​രം ന​ട​ത്തി ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ക​യാ​ണ് ഇ​തു​വ​രെ ചെ​യ്തി​രു​ന്ന​തെ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നെ​ങ്കി​ൽ ഒ​രു വ​ർ​ഷം മു​ന്പു ത​ന്നെ തു​ര​ങ്കം തു​റ​ന്നു കൊ​ടു​ക്കാ​ൻ സാ​ധി​ക്കു​മാ​യി​രു​ന്നു.

എം​പി​മാ​രാ​യ ടി.​എ​ൻ.​പ്ര​താ​പ​നും ര​മ്യ ഹ​രി​ദാ​സും പ്ര​ത്യേ​ക താ​ൽ​പ​ര്യ​മെ​ടു​ത്ത് കേ​ന്ദ്ര നേ​താ​ക്ക​ളെ ക​ണ്ടും ഉ​ദ്യോ​ഗ​സ്ഥ​രെ ക​ണ്ടും തു​ക അ​നു​വ​ദി​പ്പി​ച്ചാ​ണ് കു​തി​രാ​നി​ൽ ടാ​റിം​ഗ് ന​ട​ത്തി​യ​തു ത​ന്നെ. യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് അ​ന്ന് എം​എ​ൽ​എ ആ​യി​രു​ന്ന എം.​പി.​വി​ൻ​സ​ന്‍റ് ഇ​ട​പെ​ട്ട് 19 കോ​ടി രൂ​പ സം​സ്ഥാ​ന സ​ർ​ക്കാ​രി​ൽ നി​ന്ന് അ​നു​വ​ദി​പ്പി​ച്ചാ​ണ് ടാ​റിം​ഗ് ന​ട​ത്തി​യ​ത്.

ഇ​ത്ത​വ​ണ കു​തി​രാ​നി​ലെ യാ​ത്ര​ക്കാ​രു​ടെ ദു​രി​തം ഇ​ല്ലാ​താ​ക്കാ​ൻ ഭ​ര​ണ​ക​ക്ഷി വേ​ണ്ട​ത്ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ ജ​ന​രോ​ഷം കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ​യും ബി​ജെ​പി​ക്കെ​തി​രെ​യും ഉ​യ​ർ​ത്താ​നു​ള്ള നീ​ക്ക​മാ​ണ് ന​ട​ത്തി​യ​ത്. പ​ക്ഷേ ജ​ന​രോ​ഷം ഇ​പ്പോ​ൾ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രെ​യാ​ണ് തി​രി​ഞ്ഞി​രി​ക്കു​ന്ന​ത്. ഇ​ത് മു​ത​ലെ​ടു​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് കോ​ണ്‍​ഗ്ര​സ് ന​ട​ത്തു​ന്ന​ത്.

ചീ​ഫ് വി​പ്പി​ന്‍റെ സ്വ​ന്തം പാ​ർ​ട്ടി​ക്കാ​ര​നാ​യ വ​നം മ​ന്ത്രി​യെ സ്വാ​ധീ​നി​ച്ച് വ​ന​ഭൂ​മി വി​ട്ടു​കി​ട്ടു​ന്ന​തി​നു​ള്ള ന​ട​പ​ടി​യെ​ടു​പ്പി​ക്കാ​ത്ത ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 22ന് ​പ​ട്ടി​ക്കാ​ട്് ഫോ​റ​സ്റ്റ് ഓ​ഫീ​സി​നു​മു​ന്പി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്താ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. മ​ണ്ണു​ത്തി​യി​ൽ ചേ​ർ​ന്ന ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​സി.​അ​ഭി​ലാ​ഷ് നേ​തൃ​ത്വം ന​ൽ​കും.

Related posts