അ​ത്‌​ല​റ്റി​ക് ക​ല​ണ്ട​റി​ൽ മാ​റ്റം

തി​രു​വ​ന​ന്ത​പു​രം: അ​ത്‌​ല​റ്റി​ക് ക​ല​ണ്ട​റി​ൽ മാ​റ്റം വ​രു​ത്തി അ​ത്‌​ല​റ്റി​ക് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ. മേ​യ് 22 മു​ത​ൽ 25 വ​രെ റാ​ഞ്ചി​യി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ സീ​നി​യ​ർ അ​ത്‌​ല​റ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പ് ഗ്ലാ​സ്ഗോ​യി​ൽ ന​ട​ക്കു​ന്ന കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സി​ന് യോ​ഗ്യ​ത​യ്ക്കു​ള്ള അ​വ​സാ​ന അ​വ​സ​ര​മാ​യി നി​ശ്ച​യി​ച്ചു.

ഈ ​ടൂ​ർ​ണ​മെ​ന്‍റ് ഏ​ഷ്യ​ൻ അ​ണ്ട​ർ -23 ചാ​ന്പ്യ​ൻ​ഷി​പ്പി​ലേ​ക്കു​ള്ള യോ​ഗ്യ​താ മ​ത്സ​ര​വു​മാ​യി​രി​ക്കും. നാ​ഷ​ണ​ൽ ജൂ​ണി​യ​ർ മീ​റ്റ് ഏ​പ്രി​ലി​ലും ഇ​ന്ത്യ​ൻ ഓ​പ്പ​ണ്‍ അ​ത്‌​ല​റ്റി​ക് ഓ​ഗ​സ്റ്റി​ലും ന​ട​ത്തും.

ജൂ​ണ്‍ 24-ന് ​ഭു​വ​നേ​ശ്വ​റി​ൽ ആ​രം​ഭി​ക്കു​ന്ന ഇ​ന്‍റ​ർ സ്റ്റേ​റ്റ് അ​ത്‌​ല​റ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പാ​ണ് ഏ​ഷ്യ​ൻ ഗെ​യിം​സി​ന് യോ​ഗ്യ​ത നേ​ടാ​നു​ള്ള അ​വ​സാ​ന അ​വ​സ​രം. ഏ​ഷ്യ​ൻ ഗെ​യിം​സും കോ​മ​ണ്‍​വെ​ൽ​ത്തും അ​ടു​ത്ത​ടു​ത്ത മാ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഏ​ഷ്യ​ൻ ഗെ​യിം​സി​നാ​ണ് രാ​ജ്യം കൂ​ടു​ത​ൽ ശ്ര​ദ്ധ ന​ൽ​കു​ന്ന​തെ​ന്ന് അ​ത്‌​ല​റ്റി​ക് ഫെ​ഡ​റേ​ഷ​ൻ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഞ്ജു ബോ​ബി ജോ​ർ​ജ് പ​റ​ഞ്ഞു.

Related posts

Leave a Comment