അതിരമ്പുഴയിൽ മുറിവിന് തുന്നലിടാൻ സൗകര്യമില്ല; ഏറ്റുമാനൂരിൽ കറന്‍റുമില്ല;  മുറിവുമായെത്തി വീട്ടമ്മയ്ക്ക് ചികിത്‌സ നിഷേധിച്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ

ഏ​റ്റു​മാ​നൂ​ർ: അ​തി​ര​ന്പു​ഴ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ വീ​ണ്ടും ചി​കി​ത്സ നി​ഷേ​ധി​ച്ച​താ​യി പ​രാ​തി. കൈ​ക്ക് മു​റി​വേ​റ്റ വേ​ദ​ഗി​രി ഇ​ട​മ​ല​ക്കു​ന്നേ​ൽ അ​നീ​ഷി​ന്‍റെ ഭാ​ര്യ ആ​നി(28)ക്കാ​ണു ചി​കി​ത്സ നി​ഷേ​ധി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഏ​ഴി​നാ​യി​രു​ന്നു സം​ഭ​വം. ക​പ്പ അ​രി​യു​ന്ന​തി​നി​ട​യി​ലാ​ണ് ആ​നി​ക്കു ക​ത്തി​കൊ​ണ്ട് ഇ​ട​തു കൈ​യ്ക്കു മു​റി​വു​ണ്ടാ​യ​ത്.

മു​റി​വ് ആ​ഴ​ത്തി​ലു​ള്ള​തി​നാ​ൽ ആ​ൻ അ​തി​ര​ന്പു​ഴ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ​ തേടിയെത്തി. ആ​ശു​പ​ത്രി​യി​ൽ മു​റി​വി​ൽ തു​ന്ന​ലി​ടാ​ൻ സൗ​ക​ര്യ​മി​ല്ലെ​ന്നും ഏ​റ്റുമാ​നൂ​ർ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്കു പോ​കാ​നും ഡ്യൂ​ട്ടി ന​ഴ്സ് പ​റ​ഞ്ഞു.

ഒ​രു പ്ലാ​സ്റ്റ​ർ ഉ​പ​യോ​ഗി​ച്ച് മു​റി​വി​ൽ ഒ​ട്ടി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​ത്. ഇ​വ​ർ ഏ​റ്റു​മാ​നൂ​ർ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​യെ​ങ്കി​ലും വൈ​ദ്യു​തി മു​ട​ങ്ങി​യ​തി​നാ​ൽ ഇ​വി​ടെ​യും തു​ന്ന​ലി​ടാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും മു​റി​വി​നു തു​ന്ന​ലി​ടാ​ൻ അ​തി​ര​ന്പു​ഴ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ സൗ​ക​ര്യ​മു​ണ്ടെ​ന്നും പ​റ​ഞ്ഞ് ആ​നി​നെ തി​രി​ച്ച​യ​ച്ചു.

പീ​ന്നി​ട് ഇ​വ​ർ വീ​ട്ടി​ലേ​ക്ക് പോ​യി. പു​ല​ർ​ച്ചെയോ​ടെ കൈ​ക്ക് അ​സ​ഹ​നീ​യ​മാ​യ വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ തെ​ള്ള​ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ അ​തി​ര​ന്പു​ഴ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ നി​ഷേ​ധി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ സം​ഭ​വ​മാ​ണി​ത്. ചി​കി​ത്സാ നി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ൻ ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി​ക്കു പാ​രാ​തി ന​ൽ​കി.

Related posts