കൈ​തോ​ല​പ്പാ​യ​യി​ൽ കോ​ടി​ക​ൾക​ട​ത്തി​യെ​ന്ന ആ​രോ​പ​ണം; പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: ഒ​രു ഉ​ന്ന​ത സിപിഎം നേ​താ​വ് കൈ​തോ​ല​പ്പാ​യ​യി​ൽ 2.35 കോ​ടി രൂ​പ ക​ട​ത്തി​യെ​ന്ന ദേ​ശാ​ഭി​മാ​നി മു​ൻ പ​ത്രാ​ധി​പ​സ​മി​തി​യം​ഗം ജി.​ശ​ക്തി​ധ​ര​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​നെ​ക്കു​റി​ച്ച് പ്രാ​ഥ​മി​ക​അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി.

ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.​വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ ജി. ​ശ​ക്തി​ധ​ര​ന്‍റെ​യും ഈ ​വി​ഷ​യ​ത്തി​ൽ​പ​രാ​തി ന​ൽ​കി​യ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ബെ​ന്നി ബഹ​നാ​ൻ എം​പി​യു​ടെ​യും​ മൊ​ഴി​യെ​ടു​ക്കും.

ഇ​രു​വ​രു​ടെ​യും സൗ​ക​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​യി​രി​ക്കും മൊ​ഴി​യെ​ടു​പ്പ് ന​ട​ത്തു​ക. ക​ന്‍റോ​ൺ​മെ​ന്‍റ് അ​സി​സ്റ്റ​ന്‍റ്ക​മ്മീ​ഷ​ണ​റോ​ടാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ​നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 

Related posts

Leave a Comment