ആരും കൈവച്ചിട്ടില്ലാത്ത പ്രമേയം! സന്തോഷ് പണ്ഡിറ്റും നിമിഷ ബിജോയും ഒന്നിക്കുന്നു; പു​തി​യ ചി​ത്രം പ്ര​ഖ്യാ​പി​ച്ച് സ​ന്തോ​ഷ് പ​ണ്ഡി​റ്റ്

സ​ന്തോ​ഷ് പ​ണ്ഡി​റ്റ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്രം പ്ര​ഖ്യാ​പി​ച്ചു. നാ​ല് വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ പേ​ര് ആ​തി​ര​യു​ടെ മ​ക​ള്‍ അ​ഞ്ജ​ലി എ​ന്നാ​ണ്.

മ​ല​യാ​ള സി​നി​മ​യി​ല്‍ ഇ​ന്നു​വ​രെ ആ​രും കൈ​വെ​ച്ചി​ട്ടി​ല്ലാ​ത്ത പു​തി​യ പ്ര​മേ​യ​മാ​ണ് ചി​ത്ര​ത്തി​ന്‍റേ​തെ​ന്നാ​ണ് സ​ന്തോ​ഷ് പ​റ​യു​ന്ന​ത്.

ഒ​രു സ്ത്രീ ​ഏ​റ്റ​വും പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​ത് 37 മു​ത​ല്‍ 47 പ്രാ​യ​ത്തി​ലാ​ണെ​ന്നാ​ണ് ഞാ​ന്‍ മ​ന​സി​ലാ​ക്കു​ന്ന​ത്.

ആ ​സ​മ​യ​ത്ത് അ​വ​ര്‍ നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ളാ​ണ് ഈ ​സി​നി​മ​യു​ടെ ക​ഥ. പു​തു​മ​യു​ള്ള പ്ര​മേ​യ​മാ​ണ്. ന​ല്ല പാ​ട്ടു​ക​ള്‍ ചി​ത്ര​ത്തി​ലു​ണ്ട്.

നൂ​റോ​ളം താ​ര​ങ്ങ​ള്‍ ചി​ത്ര​ത്തി​ലു​ണ്ട്. കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, മ​ല​പ്പു​റം, എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​നു​ക​ള്‍. ഗാ​ന​ങ്ങ​ള്‍ ചി​ത്രീ​ക​രി​ക്കു​ന്ന​ത് കേ​ര​ള​ത്തി​ന് പു​റ​ത്താ​ണെ​ന്നും സ​ന്തോ​ഷ് പ​ണ്ഡി​റ്റ് പ​റ​ഞ്ഞു.

2011-ല്‍ കൃ​ഷ്ണ​നും രാ​ധ​യും എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സ​ന്തോ​ഷ് പ​ണ്ഡി​റ്റ് സം​വി​ധാ​യ​ക​നാ​കു​ന്ന​ത്. സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ങ്ങ​ളി​ലെ​ല്ലാം സ​ന്തോ​ഷ് പ​ണ്ഡി​റ്റ് ത​ന്നെ​യാ​ണ് നാ​യ​ക​ന്‍.

Related posts

Leave a Comment