വി​ദേ​ശ​ത്തു​ള്ള ഭ​ർ​ത്താ​വി​നോ​ടു​ള്ള പി​ണക്കം! യുവതി നടത്തിയത് ആ​റ്റി​ൽ ചാ​ട​ൽ നാ​ട​കം; യു​വ​തി​യെ ബ​ന്ധു​വീ​ട്ടി​ൽ ക​ണ്ടെ​ത്തി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

പ​റ​വൂ​ർ: ആ​ത്മ​ഹ​ത്യാ​കു​റി​പ്പ് എ​ഴു​തി​വ​ച്ച​ശേ​ഷം പു​ഴ​യി​ൽ ചാ​ടി​യ​താ​യി വീ​ട്ടു​കാ​രെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച യു​വ​തി​യാ​യ വീ​ട്ട​മ്മ​യെ പി​ന്നീ​ട് ബ​ന്ധു​വീ​ട്ടി​ൽ ക​ണ്ടെ​ത്തി.

തു​രു​ത്തി​പ്പു​റം സ്വ​ദേ​ശി​നി​യാ​ണ് വി​ദേ​ശ​ത്തു​ള്ള ഭ​ർ​ത്താ​വി​നോ​ടു​ള്ള പി​ണ​ക്ക​ത്തി​ന്‍റെ പേ​രി​ൽ ആ​റ്റി​ൽ ചാ​ട​ൽ നാ​ട​കം ന​ട​ത്തി​യ​ത്.

ഭ​ർ​ത്താ​വ് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ യു​വ​തി​യെ ഫോ​ണി​ൽ വി​ളി​ക്കു​ക​യും ഇ​വ​ർ ത​മ്മി​ലു​ള്ള സം​സാ​ര​ത്തി​ൽ അ​ഭി​പ്രാ​യ വ്യ​ത്യാ​സം ഉ​ണ്ടാ​കു​ക​യും ചെ​യ്തി​രു​ന്നു.

തു​ട​ർ​ന്ന് വീ​ട്ടി​ൽ​നി​ന്നു പു​റ​പ്പെ​ട്ട യു​വ​തി കോ​ട്ട​പ്പു​റം -മൂ​ത്ത​കു​ന്നം പാ​ല​ത്തി​ൽ​നി​ന്നു ചാ​ടു​ക​യാ​ണെ​ന്ന് വീ​ട്ടു​കാ​രെ ഫോ​ണി​ൽ വി​ളി​ച്ച് അ​റി​യി​ക്കു​ക​യും ചെ​യ്തു.

ഉ​ട​നെ സ്ഥ​ല​ത്തെ​ത്തി​യ വീ​ട്ടു​കാ​ർ​ക്ക് യു​വ​തി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ങ്കി​ലും പാ​ല​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തെ കൈ​വ​രി​ക്ക് സ​മീ​പ​ത്തു​നി​ന്നു ഫോ​ണും ആ​ത്മ​ഹ​ത്യാ കു​റി​പ്പും ല​ഭി​ച്ചു.

യു​വ​തി​യെ പാ​ല​ത്തി​നു സ​മീ​പം ക​ണ്ട​വ​രു​ണ്ടെ​ങ്കി​ലും ചാ​ടി​യ​ത് ക​ണ്ട ദൃ​ക്സാ​ക്ഷി​ക​ൾ ഇ​ല്ലാ​യി​രു​ന്നു. പു​ഴ​യി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യി​രു​ന്ന​വ​രും ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യെ​ങ്കി​ലും യു​വ​തി​ക്കാ​യി സ്കൂ​ബ ഡൈ​വിം​ഗ്‌ ടീം ​ഉ​ൾ​പ്പെ​ടെ പു​ഴ​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.

മ​ണി​ക്കു​റു​ക​ൾ നീ​ണ്ട പ​രി​ശോ​ധ​ന​യി​ൽ ഫ​ലം കാ​ണാ​തി​രി​ക്കെ​യാ​ണ് യു​വ​തി അ​ഴി​ക്കോ​ടു​ള്ള ബ​ന്ധു​വീ​ട്ടി​ൽ ഉ​ള്ള​താ​യി വീ​ട്ടു​കാ​ർ​ക്ക് വി​വ​രം ല​ഭി​ക്കു​ന്ന​ത്.

Related posts

Leave a Comment