പ​ള്ളി​പ്പു​റ​ത്തെ കോ​വി​ഡ് വ്യാ​പ​നം! ആ​ശ​ങ്ക​യി​ലാ​യ​വ​ർ​ക്ക് ആ​ശ്വാ​സം; വ​ര​നും വ​ധു​വി​നും നെ​ഗ​റ്റീ​വ്; ര​ണ്ടാം​ഘ​ട്ട പ​രി​ശോ​ധ​ന​യി​ൽ പോ​സി​റ്റീ​വ് നി​ര​ക്ക് കു​റ​ഞ്ഞു

ചെ​റാ​യി: വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് കൂ​ട്ട​ത്തോ​ടെ കോ​വി​ഡ് വ്യാ​പി​ച്ച സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ആ​ശ​ങ്ക​യി​ലാ​യ പ​ള്ളി​പ്പു​റ​ത്തു​കാ​ർ​ക്ക് ആ​ശ്വാ​സ​ത്തി​ന്‍റെ ദി​ന​ങ്ങ​ൾ.

വി​വാ​ഹ​ത്തി​ൽ സം​ബ​ന്ധി​ച്ച​വ​രു​ടെ ര​ണ്ടാം​ഘ​ട്ട ലി​സ്റ്റി​ൽ​പ്പെ​ട്ട 100 പേ​രെ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ മൂ​ന്ന് പേ​ർ മാ​ത്ര​മെ പോ​സി​റ്റീ​വ് ആ​യു​ള്ളു​വെ​ന്ന​താ​ണ് ആ​ശ്വാ​സ​മാ​യ​ത്.

ആ​ദ്യ ഘ​ട്ടം 87 പേ​രെ പി​ര​ശോ​ധി​ച്ച​തി​ൽ 81 പേ​ർ​ക്കു കോ​വി​ഡ് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് പ​ള്ളി​പ്പു​റ​ത്ത് ആ​ശ​ങ്ക​യു​ണ​ർ​ന്ന​ത്. പി​ന്നീ​ട് കു​റ​ച്ചു പേ​രെ​കൂ​ടി പ​രി​ശോ​ധി​ച്ച​പ്പോ​ൾ എ​ണ്ണം 98 ആ​യും ഉ​യ​ർ​ന്നു.

സ്ഥി​തി മോ​ശ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ബാ​ക്കി​യാ​ളു​ക​ളെ​യും തേ​ടി​പ്പി​ടി​ച്ച് ടെ​സ്റ്റ് ന​ട​ത്തി​യ​ത്.

വി​വാ​ഹം ന​ട​ന്ന വീ​ട്ടി​ലെ അ​ഞ്ച് അം​ഗ​ങ്ങ​ൾ​ക്കും പ​ന്തി​ലി​ടാ​നെ​ത്തി​യ​വ​ർ​ക്കും കാ​റ്റ​റിം​ഗ് കാ​ർ​ക്കു​മെ​ല്ലാം പ​രി​ശോ​ധ​ന പോ​സി​റ്റീ​വാ​യി​രു​ന്നെ​ങ്കി​ലും വ​ര​നും വ​ധു​വി​നും പ​രി​ശോ​ധ​ന​യി​ൽ നെ​ഗ​റ്റീ​വ് ആ​യി​രു​ന്നു.

പോ​സി​റ്റീ​വ് നി​ര​ക്ക് കു​റ​ഞ്ഞ​ത് ആ​ശ്വാ​സം പ​ക​രു​ന്നെ​ങ്കി​ലും ഈ ​മാ​സം മൂ​ന്നാം വാ​രം മു​ത​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​മെ​ന്ന രാ​ജ്യ​വ്യാ​പ​ക​മാ​യ മു​ന്ന​റി​യി​പ്പു​ള്ള​തി​നാ​ൽ അ​തീ​വ ജാ​ഗ്ര​ത തു​ട​ര​ണെ​മെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്.

Related posts

Leave a Comment