അറിയേണ്ടവർ അറിയാൻ..! ജോലി ഭാര ത്തിന്‍റെ പേരിൽ എസ്ബിടി എടിഎം പ്രവർത്തനം നിർത്താൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായി ആരോപണം

atm-lഅ​രു​വി​ക്കു​ഴി: ജി​ല്ല​യി​ലെ ടൂ​റി​സം കേ​ന്ദ്ര​മാ​യ അ​രു​വി​ക്കു​ഴി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​സ്ബി​ടി എ​ടി​എ​മ്മി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ർ​ത്താ​ൻ നീ​ക്ക​മെ​ന്ന് ആ​രോ​പ​ണം. ജോ​ലി​ഭാ​ര​ത്തി​ന്‍റെ പേ​രി​ൽ ചി​ല ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് എ​ടി​എം നി​ർ​ത്താ​നു​ള്ള നീ​ക്ക​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് ആ​രോ​പ​ണം.

നോ​ട്ടു​നി​രോ​ധ​നം വ​ന്ന​തി​ൽ പി​ന്നെ ഇ​തു​വ​രെ എ​ടി​എ​മ്മി​ൽ ബാ​ങ്ക് അ​ധി​കൃ​ത​ർ പ​ണം നി​ക്ഷേ​പി​ച്ചി​ട്ടി​ല്ല. അ​തി​നു മു​ന്പ് ചി​ല ദി​വ​സ​ങ്ങ​ളി​ൽ യ​ന്ത്ര​ത്ത​ക​രാ​റാ​ണെ​ന്നു അ​റി​യി​ച്ച് എ​ടി​എം പ്ര​വ​ർ​ത്തി​പ്പി​ച്ചി​രു​ന്നി​ല്ല. തി​ര​ക്കേ​റി​യ പ​ള്ളി​ക്ക​ത്തോ​ട് -കോ​ട്ട​യം റോ​ഡി​ൽ സ്ഥി​തി ചെ​യ്യു​ന്ന എ​ടി​എം വ​ള​രെ​യേ​റെ​പ്പേ​ർ​ക്ക് പ്ര​യോ​ജ​ന​പ്പെ​ട്ടി​രു​ന്നു.

എ​ടി​എം നി​ർ​ത്താ​നു​ള്ള നീ​ക്ക​ത്തി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന യോ​ഗം പ്ര​തി​ഷേ​ധി​ച്ചു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍​റ്  ടി.​എം. ജ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.  പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ്  ബെ​ന്നി അ​ഞ്ചാ​നി, ത​ങ്ക​ച്ച​ൻ  പു​തു​പ്പ​റ​ന്പി​ൽ,  ജോ​സ് അ​റ​യ്ക്ക​ൽ , ഡാ​ജു മ​റ്റ​ത്തി​ൽ എ​ന്നി​വ​ർ പ്ര​സംഗിച്ചു.

Related posts