എ​ടി​എ​മ്മി​ൽ നി​ന്നും ഇരുപതിനു പ​ക​രം കിട്ടുന്നത് 100; തി​രി​കെ ത​രേ​ണ്ടെ​ന്ന് ബാ​ങ്ക്

ഹാ​രി​സ് കൗ​ണ്ടി എ​ടി​എ​മ്മി​ൽ നി​ന്നും 20 ഡോ​ള​റി​ന് പ​ക​രം 100 ഡോ​ള​ർ ബി​ൽ ല​ഭി​ച്ച​വ​ർ​ക്ക് അ​ത് സൂ​ക്ഷി​ക്കാ​മെ​ന്ന് ബാ​ങ്ക് ഓ​ഫ് അ​മേ​രി​ക്ക​ൻ അ​ധി​കൃ​ത​ർ. എ​ഫ്എം 1960- ഐ 45 ​ൽ സ്ഥി​തി ചെ​യ്യു​ന്ന എ​ടി​എ​മ്മി​ൽ നി​ന്നും തു​ക എ​ടു​ക്കു​ന്ന​തി​ന് ശ്ര​മി​ച്ച വ്യ​ക്തി​ക്ക് 20 ഡോ​ള​റി​നു പ​ക​രം എ​ല്ലാം നൂ​റു ഡോ​ള​റി​ന്‍റെ ബി​ല്ലാ​ണ് ല​ഭി​ച്ച​ത്.

ന​വം​ബ​ർ 25 ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യാ​യി​ലൂ​ടെ അ​റി​ഞ്ഞ ജ​ന​ങ്ങ​ൾ കൂ​ട്ട​മാ​യി എ​ടി​എ​മ്മി​നു സ​മീ​പം എ​ത്തി. ഇ​തോ​ടെ പോ​ലീ​സും സം​ഭ​വ സ്ഥ​ല​ത്തെ​ത്തി. എ​ടി​എ​മ്മി​ന് സ​മീ​പ​ത്തു നി​ന്നും പി​രി​ഞ്ഞു പോ​കു​ന്ന​തി​ന് പോ​ലീ​സ് നി​ർ​ദേ​ശം ന​ൽ​കി. ചു​ളു​വി​ൽ ഡോ​ള​ർ സം​ഘ​ടി​പ്പി​ക്കാം എ​ന്ന് ക​രു​തി എ​ത്തി ചേ​ർ​ന്ന​വ​ർ ഇ​തോ​ടെ നി​രാ​ശ​രാ​യി മ​ട​ങ്ങി. തു​ട​ർ​ന്ന് എ​ടി​എ​മ്മി​നു കാ​വ​ലും ഏ​ർ​പ്പെ​ടു​ത്തി.

ഹൂ​സ്റ്റ​ണി​ലെ ഈ​യൊ​രു എ​ടി​എ​മ്മി​നാ​ണ് ത​ക​രാ​ർ സം​ഭ​വി​ച്ച​തെ​ന്നും, ഡോ​ള​ർ ബി​ൽ ഫി​ൽ ചെ​യ്ത​യാ​ൾ 20 ഡോ​ള​ർ ബി​ല്ലി​നു പ​ക​രം 100 ഡോ​ള​ർ ബി​ൽ നി​റ​ച്ച​താ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണം. മാ​ത്ര​മ​ല്ല നൂ​റു ഡോ​ള​ർ ബി​ൽ ല​ഭി​ച്ച​വ​ർ തി​രി​കെ ത​രേ​ണ്ട​തി​ല്ലെ​ന്നും അ​ത് അ​വ​ർ​ക്ക് ഉ​പ​യോ​ഗി​ക്കാ​മെ​ന്നും ബാ​ങ്ക് അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി.

പി.​പി. ചെ​റി​യാ​ൻ

Related posts