പി​റ​വ​ത്ത് ഇ​ന്നു പുല​ർ​ച്ചെ എ​ടി​എം ക​വ​ർ​ച്ചാ ശ്രമം; ഇതര സംസ്ഥാന തൊഴിലാളി പോ​ലീ​സ് പി​ടി​യി​ൽ

പി​റ​വം: പി​റ​വ​ത്ത് ഇ​ന്നു പു​ല​ർ​ച്ചെ എ​ടി​എം ക​വ​ർ​ച്ചാ ശ്ര​മം. ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​നാ​യ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. ഐ​ബി ജം​ഗ്ഷ​ന് സ​മീ​പ​മു​ള്ള പ​ഞ്ചാ​ബ് നാ​ഷ്ണൽ ബാ​ങ്കി​ന്‍റെ ശാ​ഖ​യി​ലെ എ​ടി​എ​മ്മി​ലാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ടോ​ടെ ക​വ​ർ​ച്ചാ ശ്ര​മ​മു​ണ്ടാ​യ​ത്. ആ​സാം സ്വ​ദേ​ശി ബി​ൽ​ദ​ൻ ഹു​സൈ​ൻ (26)ആ​ണ് പി​ടി​യി​ലാ​യ​ത്.

ബാ​ങ്കി​ന്‍റെ മു​ന്നി​ലാ​യി ഉ​ൾ​വ​ശ​ത്ത് സെ​ക്യു​രി​റ്റി​ ഇല്ലാത എം​ടി​എം കൗ​ണ്ട​റിനു​ള്ളി​ൽ പ്ര​വേ​ശി​ച്ച് ക​ന്പി ഉ​പ​യോ​ഗി​ച്ച് തി​ക്കി​ത്തു​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പോ​ലീ​സെ​ത്തി പി​ടി​കൂ​ടി​യ​ത്. മെ​ഷ്യ​ൻ തു​റ​ക്കു​ന്ന​തി​നി​ടെ അ​പാ​യ സൈ​റ​ണ്‍ ബാ​ങ്കി​ന്‍റെ മു​ബൈ​യി​ലു​ള്ള ഓ​ഫീ​സി​ൽ മു​ഴ​ങ്ങി​യി​രു​ന്നു.

ഉ​ട​നെ സി​സി ടി​വി പ​രി​ശോ​ധി​ക്കു​ക​യും ദൃ​ശ്യ​ങ്ങ​ൾ പി​റ​വം പോ​ലീ​സി​ന് കൈ​മാ​റു​ക​യു​മാ​യി​രു​ന്നു. പു​ല​ർ​ച്ചെ മൂ​ന്നോ​ടെ പോ​ലീ​സെ​ത്തി കൈയോ​ടെ പി​ടി​കൂ​ടി. പ്ര​തി പി​റ​വ​ത്ത് കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് സ​ഹാ​യി​യാ​യി ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ആ​സാം സ്വ​ദേ​ശി​ക​ളാ​യ മ​റ്റു ചി​ല​രോ​ടൊ​പ്പ​മാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. പ്ര​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ​ന്ന് പി​റ​വം സി​ഐ കെ. ​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

Related posts