സര്‍ക്കസ് കാണാന്‍ കോട്ടയത്ത് എത്തിയ യുവാക്കള്‍ക്ക് എടിഎം കൗണ്ടറിനുള്ളില്‍നിന്നു ലഭിച്ചത് 20,000 രൂപ; പിന്നെ നടന്നത്…

കോ​ട്ട​യം: ന​ഗ​ര​മ​ധ്യ​ത്തി​ലെ തി​ര​ക്കേ​റി​യ എ​ടി​എം കൗ​ണ്ട​റി​നു​ള്ളി​ൽ​നി​ന്നും ല​ഭി​ച്ച 20,000രൂ​പ പോ​ലീ​സി​നു കൈ​മാ​റി യു​വാ​ക്ക​ൾ. പൂ​ഞ്ഞാ​ർ സ്വ​ദേ​ശി​ക​ളാ​യ അ​ക്ഷ​യും ബോ​ബി​നു​മാ​ണു യ​ഥാ​ർ​ഥ ഉ​ട​മ​യു​ടെ കൈ​ക​ളി​ലേ​ക്കു പ​ണം എ​ത്തി​ക്കു​ന്ന​തി​നു പോ​ലീ​സി​നു ന​ൽ​കി​യ​ത്.

ഇ​ന്ന​ലെ രാ​ത്രി 9.30നാ​യി​രു​ന്നു സം​ഭ​വം. പൂ​ഞ്ഞാ​റി​ൽ​നി​ന്നും നാ​ഗ​ന്പ​ട​ത്തെ സ​ർ​ക്ക​സ് കാ​ണാ​നാ​യി എ​ത്തി​യ​താ​യി​രു​ന്നു ഇ​രു​വ​രും. ന​ഗ​ര​ത്തി​ൽ ചു​റ്റി​ത്തി​രി​ഞ്ഞ​ശേ​ഷം ഇ​രു​വ​രും തി​രു​ന​ക്ക​ര മൈ​താ​ന​ത്തി​നു​സ​മീ​പം എ​ത്തി.

ഇ​വി​ടെ എ​ത്തി​യ ശേ​ഷം എ​ടി​എം കൗ​ണ്ട​റി​ൽ പ​ണ​മെ​ടു​ക്കാ​ൻ ക​യ​റി​യ​തോ​ടെ​യാ​ണ് ഇ​വി​ടെ ഇ​ട​പാ​ട് പൂ​ർ​ത്തി​യാ​ക്കാ​തെ 20,000 രൂ​പ എ​ടി​എം കൗ​ണ്ട​റി​ൽ ത​ന്നെ ഇ​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഈ ​പ​ണം എ​ടു​ത്ത​ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ ഇ​വ​ർ ക​ണ്‍​ട്രോ​ൾ റൂം ​പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചു.

ന​ഗ​ര​ത്തി​ൽ ഈ ​സ​മ​യം പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന സി​ആ​ർ​വി ഒ​ന്നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി. ഇ​വ​ർ അ​ക്ഷ​യി​നെ​യും, ബോ​ബി​നെ​യും വെ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു. ഇ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ത​ന്നെ തു​ക വെ​സ്റ്റ് പോ​ലീ​സ് അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി. പ​ണം യ​ഥാ​ർ​ഥ ഉ​ട​മ​യു​ടെ കൈ​വ​ശം ത​ന്നെ തി​രി​കെ എ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​രു​വ​രും മ​ട​ങ്ങി​യ​ത്.

Related posts